Connect with us
Malayali Express

Malayali Express

അദ്ധ്യാപക തസ്തിക: മാനേജ്മെന്റുകള്‍ അയയുന്നു, ഉത്തരവ് രണ്ടു ദിവസത്തിനകം

KERALA

അദ്ധ്യാപക തസ്തിക: മാനേജ്മെന്റുകള്‍ അയയുന്നു, ഉത്തരവ് രണ്ടു ദിവസത്തിനകം

Published

on

സ്‌കൂളുകളില്‍ ആറ് കുട്ടികള്‍ കൂടിയാല്‍ മാത്രം പുതിയ അദ്ധ്യാപക തസ്തിക അനുവദിച്ചാല്‍ മതിയെന്ന ധനവകുപ്പിന്റെ നിര്‍ദേശം ശരിവച്ചു കൊണ്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് രണ്ടു ദിവസത്തിനകം. ഉത്തരവിന്റെ ഡ്രാഫ്റ്റായെന്നാണ് സൂചന. നിലവില്‍ 30 കുട്ടികള്‍ക്ക് പുറമേ ഒരു കുട്ടി കൂടിയാല്‍ പുതിയ അദ്ധ്യാപക തസ്തിക എന്ന രീതിക്കു പകരം ആറ് കുട്ടികള്‍ കൂടിയാല്‍ പുതിയ തസ്തിക എന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.

പുതിയ നിര്‍ദേശമനുസരിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയാല്‍ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മാനേജ്മെന്റ് അസോസിയേഷന്‍ പിന്നോട്ടുപോകാനാണ് സാദ്ധ്യത. 1:36 എന്ന പുതിയ അനുപാതത്തോട് അനുകൂല നിലപാടാണ് ഭൂരിഭാഗം മാനേജ്മെന്റുകള്‍ക്കുമുള്ളത്. എല്‍.പിയില്‍ 36 കുട്ടികളും യു.പിയില്‍ 41 കുട്ടികളുമുണ്ടെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ പുതിയ തസ്തിക സൃഷ്ടിക്കാമെന്നതാണ് പുതിയ നയം. കഴിഞ്ഞ ദിവസം ധനവകുപ്പിന്റെ ഈ നിര്‍ദേശം വന്നതിനു ശേഷം എതിര്‍പ്പുമായി പ്രധാന എയ്ഡഡ് മാനേജ്മെന്റുകളൊന്നും രംഗത്ത് വന്നിരുന്നില്ല. കോടതിയെ സമീപിച്ചാല്‍ തന്നെ അനുകൂല മറുപടി കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഇതില്‍നിന്ന് പിന്‍വാങ്ങാനിടയുണ്ടെന്ന് എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ചില മാനേജ്മെന്റുകള്‍ മാത്രമാണ് ഇപ്പോഴും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന വാദത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മാത്രമേ അദ്ധ്യാപക തസ്തിക നിര്‍ണയം കോടതി കയറൂ.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News