Connect with us
Malayali Express

Malayali Express

ചീഫ് സെക്രട്ടറിക്ക് 25 ലക്ഷത്തിന്റെ കാര്‍, വാങ്ങിയത് പൊലീസ് ഫണ്ടുപയോഗിച്ച്

KERALA

ചീഫ് സെക്രട്ടറിക്ക് 25 ലക്ഷത്തിന്റെ കാര്‍, വാങ്ങിയത് പൊലീസ് ഫണ്ടുപയോഗിച്ച്

Published

on

ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന 25.60 ലക്ഷം വിലയുള്ള ആഡംബര എസ്.യു.വി ജീപ്പ് കോമ്പസ് പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതെന്ന് വിവരം. പൊലീസ് മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. സമാനമായ കാറാണ് ബെഹ്‌റയും ഉപയോഗിക്കുന്നത്. നിറത്തിലേ വ്യത്യാസമുള്ളൂ. ടോം ജോസിന്റെ വാഹനം കറുപ്പും ബഹ്‌റയുടേത് വെളുപ്പും.

കെ.എല്‍ 01- സി.എല്‍ – 9663 നമ്പരിലുള്ള വാഹനം 2019 ആഗസ്റ്റ് 14നാണ് തിരുവനന്തപുരം ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കാറില്‍ കേരളാ സ്റ്റേറ്റ് 55 എന്ന നമ്പരാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. ചീഫ് സെക്രട്ടറിമാര്‍ സാധാരണ ഉപയോഗിക്കാറുള്ളത് ടൂറിസം വകുപ്പിന്റെ വാഹനമാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ വിശദീകരണം. വാഹനം വാങ്ങാനുള്ള ഫണ്ടില്‍ കുറവുണ്ടായാല്‍ ഇങ്ങനെ ചെയ്യാറുണ്ടത്രേ.
ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡി.ജി.പിയുടെ പേരിലുള്ള വാഹനമാണെന്ന് പൊലീസ് സമ്മതിച്ചെങ്കിലും എന്തു സാഹചര്യത്തിലാണ് വാഹനം നല്‍കിയതെന്നു വിശദീകരിക്കാന്‍ തയ്യാറായില്ല.

ജീപ്പ് കമ്പനിയുടെ കോമ്പസ് 2.0 ലിമിറ്റഡ് എഡിഷന്‍ എസ്.യു.വിയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തെ വില 25.60ലക്ഷം രൂപണ്. സര്‍ക്കാരിന് വിപണി വിലയെക്കാള്‍ അല്പം കുറഞ്ഞ നിരക്കില്‍ ലഭിക്കും.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News