Connect with us
Malayali Express

Malayali Express

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1110 ആയി

INDIA

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1110 ആയി

Published

on

ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1110 ആയി. 44,794 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ ഭീഷണിയെ തുടര്‍ന്നുള്ള ആശയക്കുഴപ്പം അവസാനിക്കുന്നില്ല. വൈറസ് ബാധ ഫെബ്രുവരി അവസാനത്തോടെ ഉയര്‍ന്ന നിലയില്‍ എത്തുമെന്നാണ് ചൈനയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

അതിനിടെ നോവല്‍ കൊറോണ വൈറസിന്റെ പേര് ഇനിമുതല്‍ കൊവിഡ് -19 എന്നായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇതിനിടെ 2479 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ വൈറസ് ബാധ സ്ഥരീകരിച്ച 3996 പേർ രോഗം ഭേദമായി അശുപത്രി വിട്ടു. ഇന്നലെ മാത്രം 871 പേരുടെ ആരോഗ്യനില ഗുരുതരമായി.

Continue Reading

Latest News