Connect with us
Malayali Express

Malayali Express

സംവരണത്തിനെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 23ന് ഭീം ആർമിയുടെ ഭാരത് ബന്ദ്

INDIA

സംവരണത്തിനെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 23ന് ഭീം ആർമിയുടെ ഭാരത് ബന്ദ്

Published

on

ന്യൂഡൽഹി: സംവരണത്തിനെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച്‌ ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ഇത് ആദ്യമായാണ് രാജ്യം മുഴുവന്‍ പ്രതിഷേധ ബന്ദ് സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്നായിരുന്നു സുപ്രീംകോടതി വിധി.

സുപ്രീംകോടതി വിധിക്കെതിരെ വരുന്ന ഫെബ്രുവരി 16ന് ഡെല്‍ഹി മാന്‍ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എല്ലാ എം എല്‍ എമാരും എം പിമാരും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പുതിയ വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.

അതേസമയം സുപ്രീം കോടതി വിധിയില്‍ ഭീം ആര്‍മി റിവ്യൂ പെറ്റീഷന്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Continue Reading

Latest News