Connect with us
Malayali Express

Malayali Express

ആം ആദ്മി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ച സംഭവം: ഒരാള്‍ പിടിയില്‍

INDIA

ആം ആദ്മി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ച സംഭവം: ഒരാള്‍ പിടിയില്‍

Published

on

ആം ആദ്മി എം.എല്‍.എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പ്പിനിടെ ഒരു ആം ആദ്മി പ്രവര്‍ത്തകന്‍ അശോക് മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹി സ്വദേശിയെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിന് രാഷ്ട്രീബന്ധമില്ലെന്നും കൊല്ലപ്പെട്ട പ്രവര്‍ത്തകനുമായി പ്രതിയ്ക്ക് വ്യക്തമിവൈരാഗ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. 2019ലെ വെടിവയ്പ്പ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടയാളെന്നും അതിനാല്‍ അതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

തിരഞ്ഞെടുപ്പു വിജയത്തിനു തൊട്ടു പിന്നാലെയാണ് നരേഷിന്റെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പുണ്ടായത്. വെടിയേറ്റ മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റുകള്‍ കണ്ടെടുത്തു.

Continue Reading

Latest News