Connect with us
Malayali Express

Malayali Express

എന്‍.സി.പി. ദേശീയ നേതൃത്വം അനുമതി നല്‍കി: മാണി സി. കാപ്പനെ മന്ത്രിസഭയില്‍ എത്തിക്കാന്‍ നീക്കം

KERALA

എന്‍.സി.പി. ദേശീയ നേതൃത്വം അനുമതി നല്‍കി: മാണി സി. കാപ്പനെ മന്ത്രിസഭയില്‍ എത്തിക്കാന്‍ നീക്കം

Published

on

പാലായില്‍ യു.ഡി.എഫിനെ തകര്‍ത്ത മാണി സി.കാപ്പന്‍ സംസ്ഥാന മന്ത്രിസഭയിലെത്താനുള്ള സാധ്യതയേറി. മാണി സി. കാപ്പന്‍ മന്ത്രിയാകുന്നതിനെ എന്‍.സി.പി.ദേശീയ നേതൃത്വം അനുകൂലിച്ചതോടെയാണിത്.
മാണി സി. കാപ്പനെ മന്ത്രിസഭയിലെടുക്കാന്‍ എല്‍.ഡി.എഫ്. സംസ്ഥാന നേതൃത്വം നേരത്തെ തന്നെ തയാറായിരുന്നു. എന്നാല്‍ എന്‍.സി.പി. നിലപാട് വ്യക്തമാക്കിയിരുന്നില്ല. മാണി സി.കാപ്പന്‍ നിയമസഭയിലെത്തുന്നതിനു മുമ്പ് എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിയുമായിരുന്നു എന്‍.സി.പിയുടെ എം.എല്‍.എമാര്‍. രണ്ടര വര്‍ഷം വീതം ഇരുവര്‍ക്കും മന്ത്രിസ്ഥാനം എന്നതായിരുന്നു പാര്‍ട്ടിയിലെ ധാരണ. ആദ്യ ടേമില്‍ എ.കെ.ശശീന്ദ്രന്‍ മന്ത്രിയാകുകയും ചെയ്തു.

എന്നാല്‍ രണ്ടര വര്‍ഷം തികയുന്നതിന് മുമ്പ് ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നതിനാല്‍ പകരം കുട്ടനാടിനെ പ്രതിനിധീകരിച്ച തോമസ് ചാണ്ടിയെ മന്ത്രിയാക്കി. എന്നാല്‍ പിന്നീട് തോമസ് ചാണ്ടിക്കും മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി. ശശീന്ദ്രന്റെ രണ്ടര വര്‍ഷത്തെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അടുത്ത എം.എല്‍.എ. മന്ത്രിയാകണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നത്. മന്ത്രിസ്ഥാനം സംബന്ധിച്ച കരാര്‍ പാലിക്കണമെന്നാണ് എന്‍.സി.പി. ദേശീയ നേതൃത്വം നിര്‍ദേശിക്കുന്നത്.മാണി സി. കാപ്പനെ മന്ത്രിയാക്കിയാല്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിയുമായി അത്ര അടുപ്പം കാണിക്കാത്ത കത്തോലിക്കാ വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ കഴിയുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. പിണറായി സര്‍ക്കാരില്‍ കോട്ടയം ജില്ലയില്‍നിന്ന് മന്ത്രിയില്ലെന്ന പരാതിക്കു പരിഹാരം കാണാമെന്നും ഇടതു നേതൃത്വം കണക്കുകൂട്ടുന്നു.

Continue Reading

Latest News