Connect with us
Malayali Express

Malayali Express

എഎപി പഴയ മന്ത്രി സഭയെ തന്നെ നിലനിര്‍ത്തും

INDIA

എഎപി പഴയ മന്ത്രി സഭയെ തന്നെ നിലനിര്‍ത്തും

Published

on

പഴയ മന്ത്രിസഭയെ തന്നെ നിലനിര്‍ത്താനാണ് എഎപിയുടെ തീരുമാനം എന്നാണ് സൂചന. രാഘവ് ചദ്ദ, അതിഷി എന്നീ പുതുമുഖങ്ങള്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ മന്ത്രിസഭയില്‍ പഴയവരെ നിലനിര്‍ത്താന്‍ എഎപി തീരുമാനിച്ചതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

പഴയ മന്ത്രിസഭയിലെ ആളുകളുടെ പ്രവര്‍ത്തനം കൊണ്ടാണ് വീണ്ടും വിജയം കൈവരിക്കാന്‍ എഎപിയെ സഹായിച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനാല്‍ തന്നെ മന്ത്രി സഭയില്‍ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം എന്നിവര്‍ ഉണ്ടാകും.

ഡല്‍ഹി മുഖ്യമന്ത്രിയായി ഞായാറാഴ്ചയാണ് അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്ക് ലഫനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കെജ്രിവാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം കെജ്രിവാളിന്റെ വീട്ടില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് മന്ത്രിസഭ അംഗങ്ങളെ മാറ്റേണ്ടതില്ല എന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നത്.

Continue Reading

Latest News