Connect with us
Malayali Express

Malayali Express

പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ ഭീകരര്‍: കേന്ദ്രമന്ത്രി

INDIA

പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ ഭീകരര്‍: കേന്ദ്രമന്ത്രി

Published

on

യുപി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവരെ ഭീകരരെന്ന് വിളിച്ച്‌ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഭീകരരെ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് ഉത്തര്‍പ്രദേശിലെ ദിയോബന്ദെന്നും അദ്ദേഹം പറഞ്ഞു. ഹാഫിസ് സയിദ് അടക്കമുള്ള ഭീകരരെ നിര്‍മ്മിച്ചത് ദിയോബന്ദാണെന്നും ഗിരിരാജ് സിങ് സഹാന്‍പൂരില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ മാസങ്ങളായി സമരം തുടരുന്ന സ്ഥലമാണ് ദിയോബന്ദ്. ശാഹീന്‍ ബാഗ് ചാവേറുകളെ പരിശീലിപ്പിക്കുന്ന ഇടമാണെന്ന ഗിരിരാജ് സിങിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. വര്‍ഗീയവും വിവാദപരവുമായ പരാമര്‍ശങ്ങള്‍ കൊണ്ട് ശ്രദ്ധേയനാണ് ഗിരിരാജ് സിങ്.

Continue Reading

Latest News