Connect with us
Malayali Express

Malayali Express

കുപ്പിവെള്ളത്തിന്റ വില 13 രൂപയായി കുറച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

KERALA

കുപ്പിവെള്ളത്തിന്റ വില 13 രൂപയായി കുറച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പന നടത്തുന്ന കുപ്പിവെള്ളത്തിന്റ വില 13 രൂപയായി കുറച്ച്‌ സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. വിജ്ഞാപനം ഉടനിറങ്ങും. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും. വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Latest News