Connect with us
Malayali Express

Malayali Express

പ്രളയ സെസ് : 472.86 കോടി രൂപ പിരിച്ചെടുത്തെന്ന് ധനമന്ത്രി

KERALA

പ്രളയ സെസ് : 472.86 കോടി രൂപ പിരിച്ചെടുത്തെന്ന് ധനമന്ത്രി

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് 472.86 കോടി രൂപ പ്രളയ സെസായി പിരിച്ചെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക്ക് . നിയമസഭയില്‍ എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 31 വരെയുള്ള കണക്കാണ് നിയമസഭയെ രേഖാമൂലം അറിയിച്ചത്.

അതേ സമയം, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഒന്‍പത് സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ അവശ്യം ഉന്നയിച്ചിരുന്നു. ഇതില്‍ എട്ടു സ്ഥാപനങ്ങള്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .

Continue Reading

Latest News