Connect with us
Malayali Express

Malayali Express

ഇന്തോ അമേരിക്കൻ ‍ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്റായി സൂസൻ പട്ടേലിനെ തിരഞ്ഞെടുത്തു

USA

ഇന്തോ അമേരിക്കൻ ‍ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്റായി സൂസൻ പട്ടേലിനെ തിരഞ്ഞെടുത്തു

Published

on


പി പി ചെറിയാൻ

ഷിക്കാഗോ∙ ഇല്ലിനോയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്തോ അമേരിക്കൻ ‍ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്റായി സൂസൻ പട്ടേലിനെ തിരഞ്ഞെടുത്തു. സൗത്ത് ഏഷ്യൻ അമേരിക്കക്കരുടെ ഇടയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ഓർഗനൈസേഷന് കഴിയുമെന്ന് പുതിയതായി ചുമതലയേറ്റ സൂസൻ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് എല്ലാവരുടെയും പിന്തുണ സൂസൻ അഭ്യർത്ഥിച്ചു. എബിൻ കുരിയാക്കോസാണ് സംഘടനയുടെ വൈസ് പ്രസിഡന്റ്.

സൗത്ത് ഏഷ്യൻ അമേരിക്കൻ പോളിസി ആൻഡ് റിസേർച്ച് ഇൻസ്റ്റ്യൂട്ട് സർവ്വെ അനുസരിച്ച് സൗത്ത് ഏഷ്യയിൽനിന്നുള്ള 290000 പേർ ഇല്ലിനോയ് സംസ്ഥാനത്തുള്ളതായി പറയുന്നു. കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്തോ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷനെന്ന് പുതിയാതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു.

Continue Reading

Latest News