Connect with us
Malayali Express

Malayali Express

അനധികൃത കുടിയേറ്റക്കാരെ സംരംക്ഷിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ ജസ്റ്റിസ് ഡിപ്പാർ‌ട്ട്മെന്റ്

USA

അനധികൃത കുടിയേറ്റക്കാരെ സംരംക്ഷിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ ജസ്റ്റിസ് ഡിപ്പാർ‌ട്ട്മെന്റ്

Published

on


പി പി ചെറിയാൻ

ന്യൂയോർക്ക്∙ അനധികൃത കുടിയേറ്റക്കാർക്കു സംരക്ഷണം നൽകുകയും ഫെ‍ഡറൽ അധികൃതർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്ന ന്യൂ‍‍ജേഴ്സി, സിയാറ്റിൽ ന്യൂയോർക്ക് സംസ്ഥാനങ്ങളിലെ ചില സിറ്റികളുടെ നടപടികൾക്കെതിരെ ഫെഡറൽ ഗവൺമെന്റ് ലൊസ്യൂട്ട് ഫയൽ ചെയ്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലും കഴിഞ്ഞയാഴ്ച്ച നടത്തിയ യൂണിയൻ അഡ്രസിലും വ്യക്തമാക്കിയിരുന്നു.

ഫെഡറൽ ഗവൺമെന്റിന്റെ ഭാഗമായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇല്ലിഗൽ ഇമ്മിഗ്രഷനെക്കുറിച്ചു പുറത്തിറക്കിയ ചട്ടങ്ങൾ ന്യൂയോർക്ക്, ന്യൂജഴ്സി, സിയാറ്റിൽ സിറ്റികളിൽ നടപ്പാക്കാത്തതാണ് ഇത്തരമൊരു നിയമനടപടികളിലേക്കു പോകേണ്ടി വന്നതെന്ന് അറ്റോർണി ജനറൽ വില്യംബർ പറഞ്ഞു. സിറ്റികൾക്കെതിരെ ഒരു തുറന്ന പോരാട്ടമാണ് ഇന്നുമുതൽ ആരംഭിച്ചിരിക്കുന്നതെന്നും വില്യംബർ പറഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News