Connect with us
Malayali Express

Malayali Express

മനോജ് ജോസഫ് ഇടമന ജോർജി വര്ഗീസ് ടീമിൽ ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

USA

മനോജ് ജോസഫ് ഇടമന ജോർജി വര്ഗീസ് ടീമിൽ ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

Published

on

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്സി: ഫൊക്കാനയുടെ 2020-2022 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായി കാനഡ നയാഗ്രാ ഫോൾസ് റീജിനിൽ നിന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനും സംഘടനാ നേതാവുമായ മനോജ് ജോസഫ് ഇടമന സ്ഥാനാർത്ഥിയാകും. നയാഗ്ര ഫോൾസ് മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ മനോജ് ജോസഫ് ജോർജി വര്ഗീസ്‌ നേതൃത്വം നൽകുന്ന ടീമിൽനിന്നായിരിക്കും സ്ഥാനാര്ഥിയാകുക.

നയാഗ്രഫോൾസ് അസോസിയേഷന്റെ (എൻ.എം,എ ) പ്രസിഡണ്ട് ആയ മനോജ് ജോസഫ് ഇടമന ഏറെ സൗമ്യനും മൃദുഭാഷണിയും എൻ.എം.എ അംഗങ്ങളുടെ ഇടയിൽ ഏറെ സ്വീകാര്യനുമാണ്. കോഴിക്കോട് ജില്ലയിൽ നിന്ന് ഏതാണ്ട് രണ്ടു ദശാബ്‌ദം മുൻപാണ് സ്വപ്നഭൂമിയായ കാനഡയിലെ നയാഗ്ര ഫോൾസിലേക്ക് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന മനോജിന്റെ കുടുംബം കുടിയേറിയത്. കാനഡയിൽ എത്തിയ നാൾ മുതൽ അമേരിക്കൻ പള്ളിയിലും മലയാളി പള്ളിയിലും അംഗമായ മനോജ് ഒട്ടനവധി സന്നദ്ധസംഘടനകളിൽ അംഗമായി പ്രവർത്തിച്ചുകൊണ്ട് നിരവധി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്. തുടക്കം മുതൽ എൻ.എം.എ യുടെ സജീവപ്രവർത്തകനായിമാറിയ അദ്ദേഹം നയാഗ്ര ഫോൾസ് മലയാളി അസോസിയേഷന്റെ പ്രിയങ്കരനായ നേതാവായി ഇതിനോടകം മാറിക്കഴിഞ്ഞു. സോഷ്യൽ വർക്കറും കൗൺസിലറുമായി പ്രവർത്തിക്കുന്ന മനോജ് ജോസഫ് ബിസിനസ് രംഗത്തും സജീവമാണ്.

നയാഗ്രഫോൾസ് മലയാളികളുടെ ഭാവി വാഗ്ദാനമായ മനോജ് ജോസഫ് ഇടമനത്തിന്റെ സ്ഥാനാർത്ഥിത്വം തങ്ങളുടെ ടീമിനും കനേഡിയൻ മലയാളികൾക്കുമുള്ള അംഗീകാരമാണെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാർഥി ജോർജി വര്ഗീസ്(ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജെയ്‌ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗൺ ) അസ്സോസിയേറ്റ് ട്രഷറർ വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡി,സി), നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ), റീജിയണൽ വൈസ് പ്രസിഡണ്ട്മാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ചിക്കാഗോ), ജോർജി കടവിൽ (ഫിലാഡൽഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്) എന്നിവർ പറഞ്ഞു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News