Connect with us
Malayali Express

Malayali Express

വിദ്വേഷ പ്രസ്താവനകളിലൂടെ വിലക്ക് നേരിട്ട എം.പി പര്‍വേഷ് വര്‍മ്മയുടെ മണ്ഡലത്തിലെ പത്ത് സീറ്റിലും ബി.ജെ.പി പരാജയപ്പെട്ടു

INDIA

വിദ്വേഷ പ്രസ്താവനകളിലൂടെ വിലക്ക് നേരിട്ട എം.പി പര്‍വേഷ് വര്‍മ്മയുടെ മണ്ഡലത്തിലെ പത്ത് സീറ്റിലും ബി.ജെ.പി പരാജയപ്പെട്ടു

Published

on

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ വിദ്വേഷ പ്രസ്താവനകളിലൂടെ വിവാദത്തിലായ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ്മയുടെ വെസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തിലെ പത്ത് നിയമസഭാ സീറ്റിലും ബി.ജെ.പി പരാജയപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ വര്‍മ്മ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതേതുടര്‍ന്ന് വര്‍മ്മയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുകയും ചെയ്തിരുന്നു.

ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ വീട്ടില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും അവര്‍ കൊലപാതകികളാണെന്നുമായിരുന്നു വര്‍മ്മയുടെ പ്രസ്താവന. വര്‍മ്മ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തിലെ പത്ത് സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥകള്‍ വിജയിച്ചു. വര്‍മ്മയുടെ വിശ്വസ്തനായ തേജീന്ദര്‍ ബഗ്ഗ അടക്കമുള്ളവര്‍ പരാജയപ്പെട്ടു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News