Connect with us
Malayali Express

Malayali Express

എ​ൽ.​എ​ൻ.​ജി: കു​വൈ​ത്തു​മാ​യി ദീ​ർ​ഘ​കാ​ല കരാർ ഒ​പ്പു​വെ​ച്ച്​ ഖ​ത്ത​ർ ഗ്യാ​സ്

GULF

എ​ൽ.​എ​ൻ.​ജി: കു​വൈ​ത്തു​മാ​യി ദീ​ർ​ഘ​കാ​ല കരാർ ഒ​പ്പു​വെ​ച്ച്​ ഖ​ത്ത​ർ ഗ്യാ​സ്

Published

on

കു​വൈ​ത്ത്​ സി​റ്റി: പ്ര​കൃ​തി​വാ​ത​കം കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തു​മാ​യി ദീ​ർ​ഘ​കാ​ല ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച്​ ഖ​ത്ത​ർ ഗ്യാ​സ്. പ്ര​തി​വ​ർ​ഷം ഒ​രു ദ​ശ​ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി കൈ​മാ​റ്റ​ത്തി​നാ​ണ്​ കു​വൈ​ത്തി​ലെ ‘ഷെ​ൽ’ ഏ​ജ​ൻ​സി​യു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ പെ​​ട്രോ​ളി​യ​വും കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നും ത​മ്മി​ൽ 15 വ​ർ​ഷ​ത്തെ ക​രാ​ർ ഒ​പ്പു​വെ​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ ക​രാ​റി​ൽ ഏ​ർ​പെ​ട്ട​ത്. ഇ​ന്ധ​ന​കാ​ര്യ മ​ന്ത്രി സ​അ്​​ദ്​ ശെ​രീ​ദ അ​ൽ ക​അ​ബി​യാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. കു​വൈ​ത്തു​മാ​യു​ള്ള ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും പ്ര​കൃ​തി​വാ​ത​ക വി​ത​ര​ണം ഉൗ​ർ​ജി​ത​മാ​ക്കാ​നും ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഖ​ത്ത​ർ ഗ്യാ​സി​നും ഷെ​ല്ലി​നും ഇൗ ​പ​ദ്ധ​തി ഗു​ണം ചെ​യ്യു​മെ​ന്ന്​ ഖ​ത്ത​ർ ഗ്യാ​സ്​ സി.​ഇ.​ഒ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ അ​ൽ താ​നി പ​റ​ഞ്ഞു. പ്ര​തി​വ​ർ​ഷം 30 ല​ക്ഷം ട​ൺ പ്ര​കൃ​തി​വാ​ത​കം കു​വൈ​ത്തി​ന്​ ന​ൽ​കാ​നു​ള്ള 15 വ​ർ​ഷ​ത്തെ ക​രാ​ർ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചി​രു​ന്നു. കു​വൈ​ത്തി​ലെ അ​ൽ സൂ​ർ തു​റ​മു​ഖം വ​ഴി 2022 മു​ത​ലാ​ണ്​ ഇ​റ​ക്കു​മ​തി. കു​വൈ​ത്തി​​െൻറ വ​ർ​ധി​ക്കു​ന്ന ഉൗ​ർ​ജ ആ​വ​ശ്യം മു​ന്നി​ൽ​ക​ണ്ടാ​ണ്​ ദീ​ർ​ഘ​കാ​ല ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. കു​വൈ​ത്ത്​ സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത്​ പെ​ട്രോ​ളി​യം മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഫാ​ദി​ൽ, ഖ​ത്ത​ർ ഉൗ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ്​ ശ​രീ​ദ അ​ൽ ക​അ​ബി എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്.

Continue Reading

Latest News