Connect with us
Malayali Express

Malayali Express

സിയാറയിൽ ആടിയുലഞ്ഞ് ഇംഗ്ലണ്ട്; വിമാനങ്ങൾ റദ്ദാക്കി, ഫെറികൾ നിലച്ചു

EUROPE

സിയാറയിൽ ആടിയുലഞ്ഞ് ഇംഗ്ലണ്ട്; വിമാനങ്ങൾ റദ്ദാക്കി, ഫെറികൾ നിലച്ചു

Published

on


ടോമി വട്ടവനാൽ

ലണ്ടൻ ∙ സ്കോട്ട്ലൻഡിൽനിന്നും ഇംഗ്ലണ്ടിലെത്തിയ സിയാറ കൊടുങ്കാറ്റ് നാടെങ്ങും കനത്ത നാശം വിതച്ച് മുന്നേറുന്നു. മണിക്കൂറിൽ 70 മൈൽ വേഗത്തിൽ ആഞ്ഞടിക്കുന്ന ചുഴലികൊടുങ്കാറ്റിൽ ഇംഗ്ലണ്ട് അക്ഷരാർഥത്തിൽ ആടിയുലയുകയാണ്. ഹീത്രൂ ഉൾപ്പെടുയുള്ള പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം നൂറുകണക്കിന് സർവീസുകളാണ് റദ്ദുചെയ്തത്. ആയിരക്കണക്കിന് സർവീസുകൾ വൈകി. ഡോവർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പോർട്ടുകളുടെ പ്രവർത്തനം പൂർണമായും നിർത്തി. രാജ്യത്താകമാനം ഫെറി സർവീസുകളും നിലച്ചു. ഇംഗ്ലീഷ് ചാനൽ വഴിയുള്ള കപ്പൽ ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്. ബീച്ചുകളിൽനിന്നെല്ലാം ആളെകളെ ഒഴിപ്പിച്ചു. ബീച്ചിൽ പോകരുതെന്ന് മുന്നറിയുപ്പും നൽകിയിട്ടുണ്ട്.

രാജ്യത്തെ പ്രധാന മോട്ടോർ വേകളിലെല്ലാം ഗതാഗത നിയന്ത്രണമുണ്ട്. ഡാർട്ട്ഫോർഡജ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള മേൽപാലങ്ങളിലൂടെ ഗതാഗതം നിരോധിച്ചു. ഇന്ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മൈലായി വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
പല വിമാനത്താവളങ്ങളിലും കാറ്റിനെ അവഗണിച്ചെത്തിയ വിമാനങ്ങൾക്ക് ലാൻഡിങ് എളുപ്പമല്ലാതായി. ഇന്നും നാളെയും കാറ്റിനൊപ്പം ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു വൻ നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. രാജ്യത്താകമാനം രണ്ടുലക്ഷത്തിലേറെ ആളുകൾക്കു വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടെന്നാണ് എനർജി കമ്പനികൾ നൽകുന്ന വിവരം. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Continue Reading

Latest News