Connect with us
Malayali Express

Malayali Express

റോ​ബോ​ട്ടി​ക്​​സ്, കൃ​ത്രി​മ ബു​ദ്ധി ഉ​ത്സ​വം ഒ​മ്പ​തു​മു​ത​ൽ​

GULF

റോ​ബോ​ട്ടി​ക്​​സ്, കൃ​ത്രി​മ ബു​ദ്ധി ഉ​ത്സ​വം ഒ​മ്പ​തു​മു​ത​ൽ​

Published

on

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്​​മ​െൻറ്​ ഒാ​ഫ്​ സ​യ​ൻ​സ​സ്​ റോ​ബോ​ട്ടി​ക്​​സ്, കൃ​ത്രി​മ ബു​ദ്ധി ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഫെ​ബ്രു​വ​രി 14 വ​രെ സാ​ൽ​മി​യ സ​ൽ​വ ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. റോ​ബോ​ട്ടി​ക്​​സും കൃ​ത്രി​മ ബു​ദ്ധി​യും ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക ശാ​സ്​​ത്ര മു​ന്നേ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​ബോ​ധം ന​ൽ​കു​ക​യും പു​തി​യ സ​േ​ങ്ക​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ പാ​ഠ്യ​പ​ദ്ധ​തി ന​വീ​ക​രി​ക്കേ​ണ്ട​തി​​െൻറ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ കെ.​എ​ഫ്.​എ.​എ​സ്​ മേ​ധാ​വി ഡോ. ​അ​ദ്​​നാ​ൻ ശി​ഹാ​ബു​ദ്ദീ​ൻ പ​റ​ഞ്ഞു.

ലൈ​വ്​​ ഷോ​ക​ൾ, ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള റോ​ബോ​ട്ടി​ക്​​സു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ക്ലാ​സു​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​വു​മെ​ന്ന്​ സ​യ​ൻ​റി​ഫി​ക്​ ക​ൾ​ച്ച​ർ ഡ​യ​റ​ക്​​ട​ർ ഡോ. ​സ​ലാം അ​ൽ അ​ബ്​​ലാ​നി പ​റ​ഞ്ഞു. രാ​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ച്ച​ക്ക്​ ശേ​ഷം ര​ക്ഷി​താ​ക്ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​ണ്​ അ​വ​സ​രം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്​​ട്രേ​ഷ​ന്​ kfasfestivals.com എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക. ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

Continue Reading

Latest News