Connect with us
Malayali Express

Malayali Express

എയർഇന്ത്യ എക്​സ്​പ്രസിൽ കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക്​ പറക്കാം

GULF

എയർഇന്ത്യ എക്​സ്​പ്രസിൽ കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക്​ പറക്കാം

Published

on

മ​സ്​​ക​ത്ത്​: കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക്​ ആ​ക​ർ​ഷ​ക നി​ര​ക്കി​ള​വു​മാ​യി എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്. ഫെ​ബ്രു​വ​രി പ​ത്തു​വ​രെ ബു​ക്ക്​ ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ്​ നി​ര​ക്കി​ള​വ്​ ല​ഭി​ക്കു​ക. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ഒാ​ഫ​ർ ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യ​ത്. ഇ​ങ്ങ​നെ ടി​ക്ക​റ്റ്​ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഇൗ ​വ​ർ​ഷം ഒ​ക്​​ടോ​ബ​ർ വ​രെ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യും. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ 35 റി​യാ​ലി​ലും സ​ലാ​ല​യി​ൽ​നി​ന്ന്​ 55 റി​യാ​ലി​ലു​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ തു​ട​ങ്ങു​ന്ന​ത്. നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​ക്കാ​ണി​ത്. എ​ന്നാ​ൽ, ട്രാ​ൻ​സാ​ക്​​ഷ​ൻ ഫീ​സ്​ പ്ര​ത്യേ​കം ന​ൽ​കേ​ണ്ടി​വ​രും. ഒ​മാ​നി​ൽ​നി​ന്ന്​ കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ക്കു​പു​റ​മെ മം​ഗ​ലാ​പു​ര​ത്തേ​ക്ക്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കും​ ആ​ക​ർ​ഷ​ക നി​ര​ക്കി​​െൻറ ആ​നു​കൂ​ല്യം ല​ഭി​ക്കും.

മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ 43 റി​യാ​ലി​ലും കോ​ഴി​ക്കോ​​ട്ടേ​ക്ക്​​ 40 റി​യാ​ലി​ലു​മാ​ണ്​ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്​ മാ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​​ 43 റി​യാ​ലി​ലും ക​ണ്ണൂ​രി​ലേ​ക്ക്​​ 35 റി​യാ​ലി​ലു​മാ​ണ്​ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്​ മാ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഗ​ൾ​ഫി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്കും ആ​ക​ർ​ഷ​ക നി​ര​ക്ക്​ ല​ഭി​ക്കും. ഒ​മാ​നി​ലേ​ക്ക്​ 6999 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​കു​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​റി​യി​ച്ചു. അ​വ​ധി​ക്കാ​ലം ഒ​മാ​നി​ൽ ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ടു വ​ശ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്ക്​ എ​ക്​​സ്​​പ്ര​സി​​െൻറ ഒാ​ഫ​ർ ടി​ക്ക​റ്റ്​ വി​ൽ​പ​ന സ​ഹാ​യ​ക​ര​മാ​കും.

Continue Reading

Latest News