Connect with us
Malayali Express

Malayali Express

ലെ​വി ഇ​ള​വ് ല​ഭി​ക്കാ​ൻ സ്‌​പോ​ൺ​സ​ർ​ഷി​പ്​ മാ​റു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി –വ്യ​വ​സാ​യ​മ​ന്ത്രി

GULF

ലെ​വി ഇ​ള​വ് ല​ഭി​ക്കാ​ൻ സ്‌​പോ​ൺ​സ​ർ​ഷി​പ്​ മാ​റു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി –വ്യ​വ​സാ​യ​മ​ന്ത്രി

Published

on

റി​യാ​ദ്: ലെ​വി ഇ​ള​വ് ല​ഭി​ക്കാ​ൻ​വേ​ണ്ടി സ്​​പോ​ൺ​സ​ർ​ഷി​പ്​​ മാ​റു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ബ​ന്ദ​ർ അ​ൽ ഖു​റൈ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദേ​ശ ജോ​ലി​ക്കാ​രു​ടെ ലെ​വി അ​ഞ്ചു​ വ​ർ​ഷം സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന നി​യ​മം നി​ല​വി​ൽ​വ​ന്ന​തി​നു​ശേ​ഷം ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി സ്‌​പോ​ൺ​സ​ർ​ഷി​പ്​ മാ​റ്റം ന​ട​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. വ്യ​വ​സാ​യ​രം​ഗ​ത്തെ നി​ക്ഷേ​പ​ക​രി​ൽ നി​ന്നു​ണ്ടാ​യ അ​േ​ന്വ​ഷ​ണ​ങ്ങ​ൾ​ക്ക് ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

2019 സെ​പ്റ്റം​ബ​ർ 24ന് ​ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദേ​ശ ജോ​ലി​ക്കാ​രു​ടെ ലെ​വി അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​വു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഈ ​ആ​നു​കൂ​ല്യ​ത്തെ ചി​ല​ർ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള സ്​​പോ​ൺ​സ​ർ​ഷി​പ്​​ മാ​റ്റ പ്ര​വ​ണ​ത​യി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്‌​പോ​ൺ​സ​ർ​ഷി​പ്​ മാ​റ്റം ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Continue Reading

Latest News