Connect with us
Malayali Express

Malayali Express

തുര്‍ക്കിയില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി 23 രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചു

GULF

തുര്‍ക്കിയില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി 23 രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചു

Published

on

വാന്‍: തുര്‍ക്കിയില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി 23 രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചു. മഞ്ഞിനടിയില്‍ നിരവധി രക്ഷാ പ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ഉണ്ടായ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. ഇതിനിടെയാണ് വീണ്ടും അപകടം ഉണ്ടായത്. ഇതുവരെ 23 പേരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാക്കി ഉള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Continue Reading

Latest News