Connect with us
Malayali Express

Malayali Express

സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

INDIA

സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജവാര്‍ത്തകളും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു.

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ വ്യാപകമായിട്ടുണ്ട്. ഇതുതടയാന്‍ നടപടിയെടുത്തു. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പദ്ധതി നിര്‍ദേശമില്ലെന്നും അദ്ദേഹം അറിയിച്ചു. സാമൂഹികമാധ്യമങ്ങളെക്കുറിച്ച്‌ പ്രത്യേകചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട 3.94 ലക്ഷം സംഭവങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ടുചെയ്തതായി ഐ.ടി. സഹമന്ത്രി സഞ്ജയ് ധോത്രെ പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടേതായി 54 വെബ്‌സൈറ്റുകള്‍ ഈ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Latest News