Saturday, April 20, 2024
HomeKeralaകളംമാറി കളിച്ചു പോലീസ് കൊലപാതകം രാഷ്ട്രീയത്തിലേക്ക് സിപിഎമ്മിനും സന്തോഷം

കളംമാറി കളിച്ചു പോലീസ് കൊലപാതകം രാഷ്ട്രീയത്തിലേക്ക് സിപിഎമ്മിനും സന്തോഷം

പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയായ പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ വിരോധവുമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പോലീസിന്റൈ തീരുമാനം എത്ര പെട്ടെന്നാണ്  മാറുന്നത്.  സിപിഎമ്മിനു സന്തോഷമായി. സന്ദീപ് ശക്തനായ രാഷ്ട്രീയ നേതാവായിരുന്നുവെന്നു സത്യമാണ്. പക്ഷേ.പ്രാഥമിക അന്വേഷണത്തില്‍ വ്യക്തിവൈരാഗ്യം പറഞ്ഞ പോലീസാണ് ഇപ്രകാരം കളംമാറി കളിച്ചത്.  ഒന്നാംപ്രതി ബിജെപിയും ബാക്കിയുള്ള പ്രതികള്‍ സിപിഎമ്മുമെന്നാണ് പോലീസ് നേരത്തെ പറഞ്ഞത്. നാട്ടില്‍ ഈ രീതിയിലാണ് പ്രചാരണവും. എന്നാല്‍ ഇപ്പോള്‍ കളം മാറി കഴിഞ്ഞു.

ഒന്നാം പ്രതിയായ ജിഷ്ണുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമുണ്ടായിരുന്നു. സന്ദീപിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചതും ജിഷ്ണുവാണ്. കൊലപ്പെടുത്തുന്നതിനായി തന്നെയാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൊലീസ് ഇന്ന് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അറസ്റ്റിലായ അഞ്ചുപേരും ബി ജെ പി പ്രവര്‍ത്തകരാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. കേസില്‍ യുവമോര്‍ച്ച മുന്‍ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പില്‍ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു (24), കണ്ണൂര്‍ ചെറുപുഴ മരുതംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22), വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ (അഭി -25) എന്നിവരാണ് പിടിയിലായത്. കൊലപാതകം, വധഭീഷണി ഉള്‍പ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡിസംബര്‍ രണ്ടിന് രാത്രി മേപ്രാലില്‍വച്ചായിരുന്നു സന്ദീപിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നുമായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.

 മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular