Connect with us
Malayali Express

Malayali Express

ഇന്ത്യയുടെ നീക്കത്തില്‍ അടികിട്ടിയത് പാകിസ്ഥാന്, ഏഷ്യാകപ്പ് വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റിയേക്കും

LATEST NEWS

ഇന്ത്യയുടെ നീക്കത്തില്‍ അടികിട്ടിയത് പാകിസ്ഥാന്, ഏഷ്യാകപ്പ് വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റിയേക്കും

Published

on

പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റാനും ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഭീഷണിയുമായി രംഗത്തെത്തി. ഇന്ത്യന്‍ ടീം ഇങ്ങോട്ട് വരുന്നില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിലും പങ്കെടുക്കില്ലെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്.

എന്നാല്‍ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ വേദി മാറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ബി.സി.സി.ഐയുടെ ആവശ്യത്തിന് വഴങ്ങിയാണ് ഏഷ്യ കപ്പിന്റെ വേദി യു.എ.ഇയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കുക. വേദിയുടെ കാര്യത്തില്‍ പി.സി.ബിയുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും ബോര്‍ഡ് സമ്മതം മൂളിയതാണ് വിവരം.ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ സാമ്പത്തിക ലാഭവും ലഭിക്കില്ല. അതുകൊണ്ടുതന്നെ വേദി മാറ്റുകയല്ലാതെ പി.സി.ബിക്ക് മറ്റൊരു വഴിയില്ലായിരുന്നു.

Continue Reading

Latest News