Connect with us
Malayali Express

Malayali Express

കൊറോണ: വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

KERALA

കൊറോണ: വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Published

on

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ അവലോകന യോഗത്തില്‍ മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം രാവിലെ ആറോടെയാണ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. പെണ്‍കുട്ടിക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റ് മൂന്ന് പേരെ വ്യാഴാഴ്ച തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.ഇവരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിരുന്നു. വൈറസ് ബാധ സംബന്ധിച്ച് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നത്. വീണ്ടും സാമ്പിളുകള്‍ പരിശോധന നടത്തും. ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഇവിടെയുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്.പേ വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്. 20 മുറികളാണ് ഈ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സ്ഥലവും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്ക് പുറമേ ഒമ്പത്‌പേര്‍ തൃശൂരില്‍ നിരീക്ഷണത്തിലുണ്ട്.

Continue Reading

Latest News