Connect with us
Malayali Express

Malayali Express

നാലാം ട്വന്റി20യിലും ഇന്ത്യ ന്യൂസിലന്‍ഡിനെ കീഴടക്കി: ഇത്തവണയും വിജയം സൂപ്പര്‍ ഓവറില്‍

LATEST NEWS

നാലാം ട്വന്റി20യിലും ഇന്ത്യ ന്യൂസിലന്‍ഡിനെ കീഴടക്കി: ഇത്തവണയും വിജയം സൂപ്പര്‍ ഓവറില്‍

Published

on

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ സൂപ്പര്‍ ഓവറോളം നീണ്ട നാലാം ട്വന്റി-20യിലും ജയം നേടി ഇന്ത്യ പരമ്പരയില്‍ 4-0ത്തിന് മുന്നിലെത്തി. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ ഓവര്‍ വിജയമാണിത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തഇല്‍ 165 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡും 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തതോടെ മത്സരം ടൈ ആവുകയായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്രിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്രിംഗിനിറങ്ങുകയായിരുന്നു. മലയാളി ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി സഞ്ജു സാംസണെ ഇന്ത്യ ഓപ്പണറാക്കി ഇറക്കിയെങ്കിലും കിട്ടിയ അവസരം കൃത്യമായി മുതലാക്കാന്‍ താരത്തിനായില്ല.ശ്രീലങ്കയ്‌ക്കെതിരെ എന്നതുപോലെ ഒരു സിക്‌സ് നേടി അധികം സഞ്ജു ഔട്ടാവുകയായിരുന്നു. കഗ്ഗ്ലെയ്ജന്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ വൈഡ് മിഡ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറത്തിയ സഞ്ജു മൂന്നാം പന്തില്‍ അനാവശ്യഷോട്ടിന് മുതിര്‍ന്ന് സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 5 ബാളില്‍ 8 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

തുടര്‍ന്നെത്തിയ നായകന്‍ വിരാട് കൊഹ്ലിയും (11), ശ്രേയസ് അയ്യരും (1) വലിയ ചെറുത്ത് നില്പില്ലാതെ കീഴടങ്ങി. കെ.എല്‍. രാഹുല്‍ 26 പന്തില്‍ 3 സിക്‌സിന്റെയും അമ്പടിയോടെ 39 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.ശിവം ദുബെയും (1) പരാജയപ്പെട്ടപ്പോള്‍ കിട്ടിയ അവസം ഒരിക്കല്‍ക്കൂടി മുതലാക്കിയ മനീഷ് പാണ്ഡേയാണ് പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറിയുമായി (36 പന്തില്‍ 50) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്.ഷര്‍ദ്ദുല്‍ താക്കൂര്‍ (15 പന്തില്‍ 20), നവദീപ് സെയ്നി (9 പന്തില്‍ 11) എന്നിവര്‍ വാലറ്റത്ത് ശ്രദ്ധേയ പ്രകടനം നടത്തി. ന്യൂസിലന്‍ഡിനായി ഇഷ് സോധി മൂന്നും ബെന്നറ്റ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

തുടര്‍ന്ന് ബാറ്രിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് ഗപ്ടിലിനെ പെട്ടെന്ന് നഷ്ടമായി.ഓപ്പണര്‍ കോളിന്‍ മൂണ്‍റോയും (47 പന്തില്‍ 64), കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ സ്ഥാനക്കയറ്റം കിട്ടിയ വിക്കറ്റ് കീപ്പര്‍ സെയ്ഫര്‍ട്ടും (39 പന്തില്‍ 57) മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. മൂണ്‍റോയെ അതിമനോഹരമായി നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കി കൊഹ്ലിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 18 പന്തില്‍ 24 റണ്‍സെടുത്ത റോസ് ടെയ്ലറും കിവി ഇന്നിംഗ്‌സില്‍ തിളങ്ങി.
അവസാന ഓവറില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 7 റണ്‍സായിരുന്നു.
ആദ്യ പന്തില്‍ തന്നെ സെയ്‌നി നന്നായി ബാറ്റ് ചെയ്ത് വരികായിരുന്ന റോസ് ടെയ്‌ലറെ ശ്രേയസ് അയ്യരുടെ കൈയില്‍ എത്തിച്ചു. രണ്ടാം പന്തില്‍ ഡാരില്‍ മിച്ചല്‍ ഫോറടിച്ചു. ഇതോടെ കിവീസിന്റെ വിജയലക്ഷ്യം നാലു പന്തില്‍ മൂന്നു റണ്‍സായി. മൂന്നാം പന്തില്‍ സെയ്ഫര്‍ട്ട് റണ്ണൗട്ടായി. വിജയലക്ഷ്യം മൂന്നു പന്തില്‍ മൂന്നു റണ്‍സ്. നാലാം പന്തില്‍ സാന്റ്‌നര്‍ ഒരുറണ്‍സ് നേടി. അഞ്ചാം പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കി ഡാരില്‍ മിച്ചല്‍ (4) പുറത്ത്. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. എന്നാല്‍, പന്തുനേരിട്ട സാന്റ്‌നറിന് നേടാനായത് ഒരു റണ്‍സ് മാത്രമായിരുന്നു. രണ്ടാം റണ്‍സിനുള്ള ശ്രമത്തിനിടെ റണ്ണൗട്ടായതോടെ മത്സരം വീണ്ടും സമനിലയാവുകയായിരുന്നു.സൂപ്പര്‍ ഓവര്‍സെയ്ഫര്‍ട്ടും മൂണ്‍റോയുമാണ് ന്യൂസിലന്‍ഡിനായി സൂപ്പര്‍ ഓവര്‍ ഓപ്പണ്‍ ചെയ്തത്. ബുംര എറിഞ്ഞ സൂപ്പര്‍ ഓവറില്‍ നിന്ന് 13 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. സെയ്ഫര്‍ട്ടിന്റെ വിക്കറ്രാണ് അവര്‍ക്ക് നഷ്ടമായത്. റോസ് ടെയ്‌ലര്‍ (0) മൂണ്‍റോയ്‌ക്കൊപ്പം (5) പുറത്തകാതെ നിന്നു.
ഇന്ത്യയ്ക്കായി കെ.എല്‍.രാഹുലും കൊഹ്ലിയും ആണ് സൂപ്പര്‍ ഓവര്‍ ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ മത്സരത്തിലേപോലെ സൗത്തി തന്നെയാണ് ന്യൂസിലന്‍ഡിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ഫോറും നേടി രാഹുല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം അകറ്റി. അടുത്ത പന്തില്‍ രാഹുല്‍ പുറത്തായി. പകരമെത്തിയത് സഞ്ജുവായിരുന്നു. സഞ്ജുവിനെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിറുത്തി കൊഹ്ലി ( 6) ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു.

Continue Reading

Latest News