Connect with us
Malayali Express

Malayali Express

ഹാമില്‍ട്ടണില്‍ വാട്ട് എ സൂപ്പര്‍…’കളി’! സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തം

LATEST NEWS

ഹാമില്‍ട്ടണില്‍ വാട്ട് എ സൂപ്പര്‍…’കളി’! സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തം

Published

on

ഹാമില്‍ട്ടണില്‍ കിവീസ് ജയം ഉറപ്പിച്ച നിമിഷത്തിലാണ് മുഹമ്മദ് ഷമിയുടെ ‘സൂപ്പര്‍ ഓവര്‍’..പിന്നെ എല്ലാം തകിടംമറിഞ്ഞു.. അവസാന പന്തില്‍ മത്സരം ടൈ ആയതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. മുഹമ്മദ് ഷമി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നപ്പോള്‍, രോഹിത് ശര്‍മ്മയാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.

സൂപ്പര്‍ ഓവറില്‍ ജസ്പ്രീത് ബുമ്രയാണ് പന്തെറിയാനെത്തിയത്. നായകനും കെയ്ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലും ബാറ്റിങ്ങിനായി എത്തിയത്. ഒരു സിക്സും രണ്ട് ഫോറും രണ്ട് സിംഗിളും ഒരു ബൈ യും നേടി ന്യൂസിലാന്‍ഡ് 17 റണ്‍സ് നേടി. കെയ്ന്‍ വില്യംസണ്‍ 11 റണ്‍സും മാര്‍ട്ടിന്‍ ഗപ്റ്റില്‍ അഞ്ചു റണ്‍സും നേടി.
സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലുമാണ് സൂപ്പര്‍ ഓവറില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ടിം സൗത്തിയുടെ ആദ്യ പന്ത് രോഹിത് തട്ടിയിട്ടു, സിംഗിളിനുള്ള പന്തില്‍ രോഹിത് ഡബിള്‍ ഓടി. റണ്ണൗട്ട് മിസ് ആയി രണ്ട് റണ്‍സ്. രണ്ടാം പന്തില്‍ സിംഗിള്‍ നേടി ക്രീസില്‍ രാഹുല്‍. മൂന്നാം പന്തില്‍ രാഹുലിന്റെ ബൗണ്ടറി. നാലാം പന്തില്‍ രാഹുല്‍ സിംഗിള്‍ നേടി, അഞ്ചാം പന്തില്‍ രോഹിത്തിന്റെ കൂറ്റന്‍ സിക്സ്, ആറാം പന്തിലും സിക്സ്, ഇന്ത്യയ്ക്ക് മൂന്നാം ട്വന്റി20 യില്‍ ജയം. ന്യൂസിലാന്‍ഡില്‍ ആദ്യ ട്വന്റി20 പരമ്പരയും നേടി.

ആവേശകരമായ മത്സരത്തില്‍ മൊഹമ്മദ് ഷമിയാണ് മത്സരത്തില്‍ ഇന്ത്യയെ തിരിച്ചു കൊണ്ടുവന്നത്. അവസാന പന്തില്‍ വെറും ഒന്‍പത് റണ്‍സ് മാത്രമായിരുന്നു ന്യൂസിലന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആറു വിക്കറ്റും കൈയിലുണ്ടായിരുന്ന കിവീസ് പടയ്ക്കായി 95 റണ്‍സെടുത്ത നിന്ന നായകന്‍ കെയ്ന്‍ വില്യംസണെ അവസാന ഓവറില്‍ മൂന്നാം പന്തില്‍ നഷ്ടമായതോടെ കളി കാര്യമായി തുടങ്ങി. അടുത്തതായി സീഫെര്‍ട്ട് ആണ് ക്രീസിലെത്തിയത്. അവസാന പന്തില്‍ റോസ് ടെയ്ലറുടെയും വിക്കറ്റ് വീണതോടെ മത്സരം ടൈ യില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അനായാസമാണ് ന്യൂസിലാന്‍ഡ് മുന്നേറിയത്. കെയ്ന്‍ വില്യംസണ്‍( 48 പന്തില്‍ എട്ട് ബൗണ്ടറിയും ആറു സിക്സും സഹിതം 95 റണ്‍സ്) നേടി. മാര്‍ട്ടിന്‍ ഗപ്റ്റില്‍(21 പന്തില്‍ 31 റണ്‍സ്) കോളിന്‍ മണ്‍റോ( 16 പന്തില്‍ 14 റണ്‍സ്), മിച്ചല്‍ സാന്റനര്‍( 11 പനതില്‍ ഒന്‍പത് റണ്‍സ്), റോസ് ടെയ്ലര്‍( 10 പന്തില്‍ 17 റണ്‍സ്) എന്നിവരാണ് പുറത്തായത് സീഫെര്‍ട്ട് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി, ശ്രദ്ധൂല്‍ താക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റും, യൂസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ചു ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ്. കോളിന്‍ മണ്‍റോ( 13 പന്തില്‍ 14 റണ്‍സ്) കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ക്രീസില്‍.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒമ്പതാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ പിന്നീട് 96 ന് മൂന്ന് എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ മോശ ഫോം മറികടന്ന രോഹിത് ശര്‍മ്മ 40 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറു ബൗണ്ടറിയുമുള്‍പ്പെടെ 65 റണ്‍സെടുത്ത് പുറത്തായി. രാഹുല്‍ 27 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നാമനായി ശിവം ദുബെയെ ഇറക്കി കോഹ്ലി പരീക്ഷണം നടത്തിയെങ്കിലും വെറും മൂന്ന് റണ്‍ശസടുക്കാനെ ദുബെയ്ക്കായുള്ളു. ട്വന്റി 20 യില്‍ രോഹിതിന്റെ 20-ാം അര്‍ധസെഞ്ചുറിയാണിത്. രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് പതിനായിരം റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു.

വിരാട് കോഹ്ലി( 27 പന്തില്‍ ഒരു സിക്സും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 38 റണ്‍സ്) ശ്രേയസ് അയ്യര്‍( 16 പന്തില്‍ നിന്ന് 17 റണ്‍സ്)എന്നിവരാണ് പുറത്തായത്. മനീഷ് പാണ്ഡേ( ആറു പന്തില്‍ നിന്ന് 14 റണ്‍സ്), രവീന്ദ്ര ജഡേജ( അഞ്ചു പന്തില്‍ നിന്ന് 10 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. കിവീസിനായി ഹാമിഷ് ബെന്നറ്റ് നാല് ഓവറില്‍ 54 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Continue Reading

Latest News