Connect with us
Malayali Express

Malayali Express

കൊറോണ വൈറസ്: ചൈനയില്‍ മരണ സംഖ്യ 41 ആയി, 1287 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു

INDIA

കൊറോണ വൈറസ്: ചൈനയില്‍ മരണ സംഖ്യ 41 ആയി, 1287 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു

Published

on

ബെയ്ജിങ്: ചൈനയില്‍ മരണ ഭീതിപടര്‍ത്തി പടര്‍ത്തി കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്നു. രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്‌നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാന്‍ജിയാങ്, ഷിജിയാങ്, ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം നാലുകോടിയോളംപേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.

Continue Reading

Latest News