Connect with us
Malayali Express

Malayali Express

സ്‌കൂള്‍ ബാഗുകളുടെ​ ഭാരം കുറക്കാനുള്ള ഉത്തരവ്​ സ്​കൂളുകള്‍ നടപ്പാക്കണം: ഹൈകോടതി

KERALA

സ്‌കൂള്‍ ബാഗുകളുടെ​ ഭാരം കുറക്കാനുള്ള ഉത്തരവ്​ സ്​കൂളുകള്‍ നടപ്പാക്കണം: ഹൈകോടതി

Published

on

കൊ​ച്ചി: സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ഗി​​െന്‍റ ഭാ​രം കു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​റു​ക​ളും വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി​ക​ളും പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ള്‍ എ​ല്ലാ സ്​​കൂ​ളു​ക​ളി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. സ്‌കൂള്‍ ബാഗിന് അധിക ഭാരമില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിനൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ബാ​ഗിന്റെ അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം എ​ളം​കു​ളം സ്വ​ദേ​ശി ഡോ. ​ജോ​ണി സി​റി​യ​ക് ന​ല്‍​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.​വേ​ദ​ന, തോ​ള്‍ വേ​ദ​ന, ക്ഷീ​ണം, ന​െ​ട്ട​ല്ല് പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ഹ​ർജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കു​ട്ടി​ക​ള്‍ മാ​ന​സി​ക, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​തെ വ​ള​രേ​ണ്ട​ത്​ കാ​ല​ഘ​ട്ട​ത്തി​​െന്‍റ ആ​വ​ശ്യ​മാ​ണെ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

പ്രാ​യ​ത്തി​ന്​ നി​ര​ക്കാ​ത്ത ഭാ​രം അ​വ​ര്‍​ക്കു​മേ​ല്‍ ചു​മ​ത്ത​രു​തെ​ന്ന്​ ഭ​ര​ണ​ഘ​ട​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ​പ്ര​ധാ​നാ​ധ്യാ​പ​ക​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading

Latest News