Connect with us
Malayali Express

Malayali Express

കൂടത്തായി കൊലപാതക പരമ്പര : ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രെഡില്‍ സയനൈഡ് പുരട്ടി

KERALA

കൂടത്തായി കൊലപാതക പരമ്പര : ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രെഡില്‍ സയനൈഡ് പുരട്ടി

Published

on

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രെഡില്‍ സയനൈഡ് പുരട്ടിയെന്ന് കുറ്റപത്രം. മൂന്നാമത്തെ കുറ്റപത്രമായ ആല്‍ഫൈന്‍ കൊലപാതക കുറ്റപത്രo താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുo. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിക്കുന്നതിനായി ഒന്നാം പ്രതിയായ ജോളി, ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ജോളിയുടെ സുഹൃത്ത് എം എസ് മാത്യു, സയനൈഡ് എത്തിച്ച്‌ നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരാണ് കേസില്‍ രണ്ടും മൂന്നും പ്രതികള്‍. സയനൈഡ് ഉള്ളില്‍ ചെന്ന് ആല്‍ഫൈന്‍ മരിച്ച ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡ‍ോക്ടറുമടക്കം 110 ലധികം സാക്ഷികളുണ്ട്.
ബ്രഡില്‍ പുരട്ടി ആല്‍ഫൈന് നല്‍കാനായി ജോളി ചെറിയ ഡപ്പിയിലാക്കി സയനൈഡ് കരുതി വയ്ക്കുകയും എന്നാല്‍ ഇതൊന്നുമറിയാതെ ഷാജുവിന്‍റെ സഹോദരി ആന്‍സി ബ്രഡ് നല്‍കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആല്‍ഫൈന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊല. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. പിന്നീട് ഷാജുവും ജോളിയുമായുള്ള വിവാഹo നടക്കുകയായിരുന്നു.

Continue Reading

Latest News