Connect with us
Malayali Express

Malayali Express

ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

LATEST NEWS

ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

Published

on

ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഓക്ലന്‍ഡില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി കിവീസിനെ ബാറ്റിംഗിന് ക്ഷണിച്ചു. തുടക്കത്തിലേ തകര്‍ത്തടിച്ച കിവീസ് 203/5 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ 19 ഓവറില്‍ നാലു വിക്കറ്റുകള്‍ നഷ്ടമാക്കി ഇന്ത്യ ലക്ഷ്യം കണ്ടു.കോളിന്‍ മണ്‍റോ (59), കേന്‍ വില്യംസണ്‍ (55), റോസ് ടെയ്ലര്‍ (54 നോട്ടൗട്ട്) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് കിവീസ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.

രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച കെ.എല്‍. രാഹുലും (56), വിരാട് കൊഹ്ലിയും(48), അപരാജിത അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും (58 നോട്ടൗട്ട്) ഇന്ത്യയെ ചേസിംഗ് വിജയത്തിലേക്ക് നയിച്ചു. ശ്രേയസാണ് മാന്‍ ഒഫ് ദ മാച്ച്.മാര്‍ട്ടിന്‍ ഗപ്ടില്‍ (19 പന്തുകളില്‍ 30 റണ്‍സ്, 4 ഫോര്‍, 1 സിക്‌സ്), കോളിന്‍ മണ്‍റോ (42 പന്തുകള്‍, 59 റണ്‍സ്, 6 ഫോര്‍, 2 സിക്‌സ്) കിവീസിനായി ഓപ്പണിംഗില്‍ 7.5 ഓവറില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പിരിഞ്ഞത്. തുടര്‍ന്ന് മണ്‍റോയും ക്യാപ്ടന്‍ കേന്‍ വില്യംസണും (26 പന്തുകള്‍, 51 റണ്‍സ്, 4 വീതം ഫോറും സിക്‌സും) ചേര്‍ന്ന് ടീം സ്‌കോര്‍ 116 ലെത്തിച്ചു. 12-ാം ഓവറില്‍ ശാര്‍ദ്ദൂല്‍, മണ്‍റോയെയും തൊട്ടടുത്ത ഓവറില്‍ ജഡേജ കോളിന്‍ഡ്രി ഗ്രാന്‍ഡ് ഹോമിനെയും പുറത്താക്കി 117/3 എന്ന നിലയിലാക്കിയെങ്കിലും റോസ് ടെയ്‌ലറും വില്യംസണും ചേര്‍ന്ന് മുന്നോട്ടു നയിച്ചു. 17-ാം ഓവറിലാണ് വില്യംസണെ ചഹല്‍ പുറത്താക്കിയത്. 27 പന്തുകള്‍ നേരിട്ട് മൂന്ന് വീതം ഫോറും സിക്‌സുമടിച്ച ടെയ്ലര്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ (7) രണ്ടാം ഓവറില്‍ത്തന്നെ നഷ്ടമായിരുന്നു. സാന്റ്നറുടെ പന്തില്‍ ടെയ്ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു രോഹിത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒരുമിച്ച കെ.എല്‍. രാഹുലും (27 പന്തുകള്‍, 56 റണ്‍സ്, 4 ഫോര്‍, 3 സിക്‌സ്)
ക്യാപ്ടന്‍ വിരാട് കൊഹ്ലിയും (32 പന്തുകള്‍, 45 റണ്‍സ്, 3 ഫോര്‍, 1 സിക്‌സ്) ചേര്‍ന്ന് ചേസിംഗിന് ഊര്‍ജം പകര്‍ന്നു. ആദ്യ 10 ഓവറില്‍ത്തന്നെ 115 റണ്‍സിലെത്തിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.12-ാം ഓവറില്‍ കൊഹ്ലിയും മടങ്ങിയെങ്കിലും നാലാം നമ്പര്‍ പൊസിഷനില്‍ കളത്തിലിറങ്ങിയ ശ്രേയസ് അത്യുജ്ജ്വല പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്കെത്തിച്ചു.

ശിവം ദുബെ (13) 14ാം ഓവറില്‍ മടങ്ങിയശേഷം മനീഷ് പാണ്ഡെയെ കൂട്ടു നിറുത്തി വേട്ട തുടര്‍ന്ന ശ്രേയസ് 29 പന്തുകളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സുമടക്കം പുറത്താകാതെ 58 റണ്‍സ് നേടിയാണ് മാന്‍ ഒഫ് ദ മാച്ചായത്.രണ്ടാം ട്വന്റി – 20 ഞായറാഴ്ച ഓക്ലാന്‍ഡില്‍ നടക്കും.

Continue Reading

Latest News