Connect with us
Malayali Express

Malayali Express

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 12 വൈസ് പ്രസിഡന്റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാര്‍

KERALA

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 12 വൈസ് പ്രസിഡന്റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാര്‍

Published

on

മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് വടംവലികള്‍ക്കുമൊടുവില്‍ കെ.പി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. ആകെ 47 പേര്‍ പട്ടികയിലുണ്ട്. ഇതില്‍ 12 പേര്‍ വൈസ് പ്രസിഡന്റുമാരും 34 പേര്‍ ജനറല്‍ സെക്രട്ടറിമാരുമാണ്. വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും തല്‍സ്ഥാനത്ത് തുടരും. പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് ഇല്ല.

പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി ധനപാലന്‍, കെ.സി റോസക്കുട്ടി, പദ്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി.പി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി. സിദ്ദിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോണ്‍ നാരായണന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

പാലോട് രവി, എം.എ ഷുക്കൂര്‍, കെ. സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പി.എം നിയാസ്, പഴകുളം മധു, എന്‍ സുബ്രഹ്മണ്യന്‍, ജെയ്സണ്‍ ജോസഫ്, കെ. ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെ.പി അനില്‍ കുമാര്‍, എ. തങ്കപ്പന്‍, അബ്ദുള്‍ മുത്തലിബ്, വി.എ കരീം, റോയ് കെ പൗലോസ്, ടി.എം സക്കീര്‍ ഹുസൈന്‍, ജി. രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി.ആര്‍ മഹേഷ്, ഡി. സുഗതന്‍, എം, മുരളി, സി. ചന്ദ്രന്‍, ടോമി കല്ലാനി, ജോണ്‍സണ്‍ ഏബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ. പ്രവീണ്‍കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം.എം നസീര്‍, ഡി. സോന, അബ്ദുള്‍ റഹ്മാന്‍, ഷാനവാസ് ഖാന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. കെ.കെ കൊച്ചുമുഹമ്മദ് ട്രഷററാണ്.

പ്രവര്‍ത്തന മികവ് ആധാരമാക്കിയാണ് കെ.പി.സി.സി ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ജനപ്രതിനിധികള്‍ മാറി നിന്നത് നല്ല തീരുമാനമാണ്. വനിതാ പ്രാതിനിധ്യത്തിലെ കുറവ് അടുത്ത ഘട്ട പട്ടികയില്‍ പരിഹരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റ് ഒന്നര വര്‍ഷം കഴിഞ്ഞാണ് ഭാരവാഹികള്‍ നിയമിതരാകുന്നത്. അടുത്ത ഭാരവാഹി പട്ടിക ഫെബ്രുവരി പത്തിനകം പുറത്തുവിടും. സെക്രട്ടറി, നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് അടുത്ത പട്ടിക.

130 പേരെ ഉള്‍പ്പെടുത്തിയ ജംബോ ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ തള്ളിയിരുന്നു. കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വലിയ ഭാരവാഹി പട്ടിക എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആരാഞ്ഞത്. തുടര്‍ന്ന് പട്ടിക വെട്ടിച്ചുരുക്കുകയായിരുന്നു.

Continue Reading

Latest News