Connect with us
Malayali Express

Malayali Express

കൊറോണ വൈറസ്: പ്രതിരോധ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍; ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജം

KERALA

കൊറോണ വൈറസ്: പ്രതിരോധ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍; ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജം

Published

on

ചൈനയില്‍ നിന്ന് കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദമണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണ്. മാസ്‌ക്, കയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ ലാബിലേക്ക് അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയത്ത് ചൈനയില്‍ നിന്ന് എത്തിയ ഒരു യുവാവ് നിതീക്ഷണത്തിലാണ്. കടുത്ത പനിയും ചുമയുമായി ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ചികിത്സ തേടിയത്. കൊറോണ ബാധ സംശയിച്ചതിനെ തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈറസ് ബാധ സംശയിക്കുന്ന രണ്ട് പേര്‍ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാരും കേന്ദ്ര വ്യോമയാന മന്ത്രാലയവും നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊച്ചി അടക്കം ഏഴ് വിമാനത്താവളങ്ങളില്‍ തെര്‍മോഗ്രാഫിക് ക്യാമറ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Latest News