Connect with us
Malayali Express

Malayali Express

പാലക്കാട് അമ്മയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

KERALA

പാലക്കാട് അമ്മയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Published

on

പാലക്കാട് അമ്മയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ നിന്ന് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി ആയക്കാട്ടിലാണ് സംഭവം. പാലക്കാട് സ്വദേശിയായ നിജയെയും മൂന്ന് മാസം പ്രകായമുള്ള കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നും ദേഹത്ത് മണ്ണെണ്ണയൊഴിച്ച സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നിജയുടെ ഭര്‍ത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. നിജയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായും നേരത്തെയും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

Continue Reading

Latest News