Connect with us
Malayali Express

Malayali Express

ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

INDIA

ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

Published

on

എന്‍.സി.പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയുടെ സുരക്ഷ പിന്‍വലിച്ചു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവാറിനെതിരെയും സമാന നടപടി സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപടി ഞെട്ടലുളവാക്കുന്നതാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പവാര്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ട്. മുമ്പ് അദ്ദേഹം ആക്രമിക്കപ്പെട്ട ചരിത്രവുമുണ്ട്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് തന്നെ അറിയാവുന്നതാണ്. എന്നിട്ടും സുരക്ഷ പിന്‍വലിച്ച നടപടി ഞെട്ടിക്കുന്നതാണെന്നും റാവത്ത് കുറ്റപ്പെടുത്തി.

മുമ്പ് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പവാറിന്റെ സുരക്ഷയും പിന്‍വലിച്ചിരിക്കുകയാണ്. ഇത് ഗൗരവമേറിയ വിഷയമാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ജനുവരി 20നാണ് സുരക്ഷ പിന്‍വലിച്ചത്. അപ്രതീക്ഷിതമായിരുന്നു കേന്ദ്ര നടപടി. അതേസമയം മഹാരാഷ്ട്രയിലെ വസതിയിലും അദ്ദേഹത്തിന്റെ യാത്രകളിലും സുരക്ഷ ലഭിക്കും.

Continue Reading

Latest News