Connect with us
Malayali Express

Malayali Express

വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടും നിരന്തര ശല്യം; യുവതിയുടെ ആദ്യ ഭര്‍ത്താവിനെ രണ്ടാം ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

INDIA

വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടും നിരന്തര ശല്യം; യുവതിയുടെ ആദ്യ ഭര്‍ത്താവിനെ രണ്ടാം ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

Published

on

ബാംഗളൂരുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ തൗസിഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗളൂര്‍ കാവല്‍ ഭൈരസാന്ദ്രയില്‍ താമസിക്കുന്ന ഇര്‍ഫാന്‍ (30) ആണ് കൊല്ലപ്പെട്ടത്.

വിവാഹം ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ തന്റെ കൂടെ വരണമെന്ന് നിരന്തരം ഇര്‍ഫാന്‍ ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതറിഞ്ഞ തൗസിഫ് ഭാര്യയെ ശല്യം ചെയ്യരുതെന്ന് പല തവണ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും ശല്യം ചെയ്ത്കൊണ്ടേ ഇരുന്നു. സംഭവം നടക്കുന്ന ദിവസം മദ്യപിച്ച ഇര്‍ഫാന്‍ തൗസിഫിന്റെ വീട്ടില്‍ എത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലാകുകയും ഇതിനിടെ ഇര്‍ഫാനെ തൗസിഫ് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Continue Reading

Latest News