Connect with us
Malayali Express

Malayali Express

സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്ററിൽ ഇടവകദിനം

EUROPE

സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്ററിൽ ഇടവകദിനം

Published

on


സുധീഷ്

സ്റ്റോക്ക് ഓൺ ട്രെൻഡ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്റർ ആയ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്ററിന്റെ പ്രഥമ ഇടവകദിനം 26ന് നടക്കും. രാവിലെ 10 മണിയ്ക്ക് കിങ്സ് ഹാളിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്നു ഫാ. ജോർജ് എട്ടുപറയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉദ്ഘാടനം ചെയ്യും. ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

ഇടവകാംഗങ്ങൾ പങ്കെടുത്ത കലാകായിക മത്സരങ്ങളുടെയും ആധ്യാത്മിക മത്സരങ്ങളുടെയും സമ്മാനദാനം ഉണ്ടായിരിക്കും. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്ററിലെ ഇടവക അംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നതായി ട്രസ്റ്റിമാർ അറിയിച്ചു.

Continue Reading

Latest News