Connect with us
Malayali Express

Malayali Express

യുകെകെസിഎയ്ക്ക് പുതു സാരഥികള്‍

EUROPE

യുകെകെസിഎയ്ക്ക് പുതു സാരഥികള്‍

Published

on


ജിജിമോൻ

ലണ്ടൻ ∙ യുകെകെസിഎ യുടെ സമീപ കാല ചരിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി എതിരില്ലാതെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ഭാരവാഹികളെ കണ്ടെത്തുന്നതിന് വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നിരുന്ന സ്ഥാനത്താണ് ഇത്തവണ മല്‍സരം ഇല്ലാതായത്. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന ചടങ്ങൂം സ്ഥാനമേറ്റടുക്കലും മാത്രമാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശേഷിക്കുന്നത്

തോമസ് ജോൺ വാരികാട്ട്: യുകെ കെസിഎ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ലിവർപൂൾ യൂണിറ്റ് അംഗമായ തോമസ് ജോൺ വാരികാട്ട് പൊതുപ്രവർത്തന വിവിധ മേഖലകളിൽ യു കെ മലയാളികൾക്കൊപ്പം ഇംഗ്ലീഷ്‌ കമ്മ്യൂണിറ്റിയിലും വളരെ സുപരിചിതനായ വ്യക്തിയാണ്
ഏറ്റെടുക്കുന്ന ദൗത്യം എന്തു തന്നെയായാലും അതിനു പൂർണതയേകുവാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവ് ഇതിനോടകം യു കെ മലയാളികൾ വിവിധ വേദികളിൽ അനുഭവിച്ചറിഞ്ഞതാണ്. യു കെ കെ സി എ ലിവർപൂൾ യൂണിറ്റ് സ്ഥാപക പ്രസിഡന്റായും, പിന്നീട് മൂന്നു തവണ യൂണിറ്റ് പ്രസിഡന്റായും, രണ്ടു തവണ നാഷണൽ കൗൺസിൽ മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു.പത്തു വർഷം നാഷണൽ കൗൺസിൽ പൂർത്തിയാക്കിയ സീനിയർ അംഗമായ തോമസ് യു കെ കെ സി എ യുടെ കീഴിലുള്ള നിരവധി കമ്മറ്റികളിൽ പ്രവർത്തിച്ച് പരിചയസമ്പന്നതയോടെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.
ലിവർപൂളിലെ മികച്ച മലയാളി സംഘടനയായ ലിംകയുടെ പ്രസിഡന്റായി രണ്ടു തവണയും, ലെയ്സൺ ഓഫീസറായി എട്ടുവർഷവും പ്രവർത്തിച്ചിട്ടുണ്ട്.ഇക്കാലയളവിൽ യുകെ യിലാദ്യമായി ഒരു മലയാളി സംഘടനയ്ക്ക് സിറ്റി കൗൺസിൽ അനുമതിയോടെ ഒരു ഇന്റർനാഷണൽ സ്കൂളുമായി കൾച്ചറൽ പാർട്ണർഷിപ്പ് സംവിധാനം നേടിയെടുത്തു കൊടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.

ഇംഗ്ലീഷ് കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ഇന്തോ-ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധതി ആദ്യമായി യു കെ യിൽ നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുകയും കഴിഞ്ഞ പതിമൂന്നു വർഷമായി ഈ പദ്ധതിയുടെ കോർഡിനേറ്ററായി പ്രവർത്തിയ്ക്കുകയും ചെയ്യുന്നു. യു കെ യിലാദ്യമായി ഒരു ഇന്റർനാഷണൽ സ്കൂളിന്റെ കമ്മ്യൂണിറ്റി ഗവർണിങ് ബോഡി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയാണ് തോമസ് ജോൺ വാരികാട്ട്. ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ കൗൺസിൽ അംഗവും അഡ്വൈസറി ബോർഡ് മെമ്പറായും നിലവിൽ സേവനം ചെയ്യുന്നു.
പ്രവർത്തന മികവിനുള്ള അംഗീകാരമായി 2010 ലെ മികച്ച സംഘടനാ പ്രവർത്തകനുള്ള ജി എം സി പുരസ്കാരവും, 2017 ലെ ബ്രിട്ടീഷ് കണക്ടിംഗ് കമ്മ്യൂണിറ്റി അവാർഡും തോമസ് ജോൺ വാരികാട്ട് കരസ്ഥമാക്കി.
കോട്ടയം കാരിത്താസ് സെന്റ് തോമസ് ക്നാനായ പള്ളി ഇടവക അംഗമായ ഇദ്ദേഹം കഴിഞ്ഞ പതിനേഴു വർഷമായി കുടുംബസമേതം ലിവർപൂളിൽ താമസിയ്ക്കുന്നു. ഭാര്യ ആനി കല്ലറ സെന്റ് തോമസ് ക്നാനായ പഴയപള്ളി ഇടവക ചെരുവിൽ കുടുംബാംഗമാണ്. മക്കൾ സെൻഷ്യാ തോമസ്, ടോംജോ തോമസ്.
ജിജി വരിക്കാശ്ശേരി : ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജിജി വരിക്കാശ്ശേരി UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ബർമിങ്ങാം യൂണിറ്റംഗമാണ്. മോനിപ്പള്ളി ഇടവകാംഗമായ ജിജി, പരേതനായ വരിക്കാശ്ശേരിൽ VC ചുമ്മാറി ന്റെയും ഏലിക്കുട്ടി ചുമ്മാറിന്റെയും എട്ടു മക്കളിൽ ഏഴാമനാണ്.. UK യിലെ കലാ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ജിജി അറിയപ്പെടുന്ന സംഘാടകനും സാമൂഹ്യ പ്രവർത്തകനുമാണ്.UKKCA ബർമിങ്ങാം, യൂണിറ്റിന്റെയും ഗ്ലോബൽ മലയാളി അസോസിയേഷന്റെയും, മോനിപ്പള്ളി സംഗമം (UK) യുടെയും സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ജിജി, വിശാലമായ സുഹൃദ് വലയത്തിന്റെ ഉടമയാണ്. ബർമിങ്ങാം യൂണിറ്റിന്റെ സാരഥിയായിരുന്ന കാലയളവിൽ ജിജി സംഘടനയെ ഏറെ ഉയരങ്ങളിലെത്തിച്ച വ്യക്തിയാണ്. സട്ടൺകോൾഡ് ഫീൽഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
ബർമിങ്ങാം സിറോ മലബാർ കമ്യൂണിറ്റിയുടെ കൈക്കാരനായും സിറോ മലബാർ കൺവൻഷ’ന്റെ co- Cordinator ആയും പ്രവർത്തിച്ചിട്ടുണ്ട്. പുതുമയും വ്യത്യസ്തവുമായ പരിപാടികളിലൂടെ ജിജി എന്നും എക്കാലത്തും അറിയപ്പെട്ടിരുന്നു.-നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള ജിജി, നിർദ്ധനരായ നഴ്സിങ് വിദ്യാർത്ഥികളെ ‘ സഹായിക്കാനായി നടത്തിയ Sky diving ഏറെ ശ്രദ്ധ. നേടിയിരുന്നു. പുന്നത്തുറ ഇടവകയിലെ കൂടത്തിനാൽ മിനി യാണ് ഭാര്യ. സ്റ്റീവൻ (17), ക്രിസ് (14) എന്നിവർ മക്കളാണ്.
മാത്യു ജേക്കബ്ബ്: കോട്ടയം പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗമായ മാത്യു ജേക്കബ്ബ് റിട്ടയയേർഡ് അധ്യാപകരായ പുളിക്കത്തൊട്ടിൽ PM ചാക്കോ ആലീസ് ചാക്കോ ദമ്പതികളുടെ മകനാണ്. കല്ലറ സെന്റ് തോമസ് പള്ളി ഇടവകാംഗമായ ജിൻസ് മാത്യു ഭാര്യയും ജിറ്റോ മാത്യു മാനസ്സ് മാത്യു എന്നിവർ മക്കളുമാണ്.
UKKCA മെഡ്വേ യൂണിറ്റ് അംഗമായ മാത്യു മെഡ്വേ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് കെന്റ് റീജിയൺ കോർഡിനേറ്റർ റീജിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മാത്യു റീജിയൺ പ്രസിഡൻറായിരുന്ന സമയത്താണ് കോട്ടയം രൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ‘ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ലണ്ടൻ, കെന്റ് ക്നാനായ മിഷനുകളുടെ ഉദ്ഘാടനം മെഡ് വേയിലെ ജില്ലിംഗ് ഹാമിൽ വച്ച് നടന്നത്. UK യിൽ അറിയപ്പെടുന്ന സംഘാടകനും വാഗ്മിയുമായ മാത്യു ക്നാനായ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ് UKKCA ന്യൂസ് ലെറ്ററിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു. നിരവധി കൺവൻഷനുകളുടെ വിജയത്തിനായി വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള മാത്യു ആസ്ഥാന മന്ദിര നിർമ്മാണ കമ്മറ്റിയിലും അംഗമായിരുന്നു. നിരവധി കഴിഞ്ഞ പത്തു വർഷങ്ങളായി മെഡ് വേയിലെ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. തുടർച്ചയായി ഏഴു വർഷങ്ങളിൽ വേദപാഠം ത്തിന്റെ ഹെഡ്മാസ്റ്ററായി സ്തുത്യർഹമായി പ്രവർത്തിച്ചിട്ടുണ്ട്.
ബിജി ജോർജ് മാംക്കൂട്ടത്തിൽ: യു കെ കെ സി എ വൈസ് പ്രസിഡൻറ്. റിട്ടയേർഡ് അധ്യാപകൻ ശ്രീ ജോർജ് ജോസഫിന്റെയും, അദ്ധ്യാപികയായിരുന്ന ശ്രീമതി ത്രേസ്യാമ്മ ജോർജിനെയും മകനും, അരീക്കര സെൻറ് റോക്കീസ് പള്ളി ഇടവകാംഗവുമാണ്, ഭാര്യ ശ്രീമതി ഷീബ ജോസ് കരിങ്കുന്നം മൂതുകാട്ടിൽ കുടുംബാംഗവും കരിങ്കുന്നം സെന്റ ആഗസ്റ്റിൻ പള്ളി ഇടവകാംഗവുമാണ്മക്കൾ ക്രിസ്റ്റീന ബിജി, ജോർജ് ബിജി, ജോസ് ബിജി.
കഴിഞ്ഞ 16 വർഷമായി യുകെയിൽ സ്ഥിര താമസവും യുകെകെസിഎ കേറ്ററിംഗ് യൂണിറ്റിൽ കഴിഞ്ഞ 14 വർഷമായി അംഗവുമാണ്. വിവിധ കാലയളവിലായി മൂന്നു പ്രാവശ്യം കേറ്ററിംഗ് കനാനായ കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് ആയി പ്രവർത്തന പരിചയവും. കേറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ലൂബി മാത്യൂസ് വെള്ളാപ്പള്ളി: ജോയന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ലൂബി മാത്യൂസ് വെള്ളാപ്പള്ളി പിറവം ത്രീ ഹോളി കിംഗ്സ് പള്ളി ഇടവകാംഗവും റിട്ടയേർഡ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്ക് ഓഫീസറായ VM മാത്യൂസ് വെള്ളാപ്പള്ളിയുടെയും ലൂസി മാത്യൂസിന്റെയും മകനുമാണ്. തോട്ടറ പള്ളി ഇടവകാംഗമായ സോണിയ തോമസ് ഭാര്യയും സ്റ്റീവ് ലൂബി സാമന്ത ലൂബി എന്നിവർ മക്കളുമാണ്.കഴിഞ്ഞ 15 വർഷമായി ഫിസിയോ തെറാപ്പിസ്റ്റായി സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്ത ലൂബി ഇപ്പോൾ ലണ്ടൻ ക്യൂൻസ് ഹോസ്പിറ്റലിൽ സീനിയർ ഫിസിയോ തെറാപ്പിസ്റ്റായി സേവനമനുഷ്ഠിയ്ക്കുന്നു.
UKKCA യുടെ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ലൂബി യൂണിറ്റിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു. ഈസ്റ്റ് ലണ്ടൻ യൂണിറ്റിൽ നിന്നുള്ള ലണ്ടൻ റീജിയൺ പ്രതിനിതിയായി നിരവധി തവണ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. Uk യിലെ ഏറ്റവുമാദ്യത്തെ പ്രവാസി സംഗമമായ പിറവം സംഗമത്തിന്റെ മുഖ്യ സംഘാടകരിലൊരളം എക്സിക്യുട്ടീവ് അംഗവുമാണ് ലൂബി. ഈസ്റ്റ് ലണ്ടൻ മലയാളി അസോസ്സിയേഷനിലും ലണ്ടൻ ക്നാനായ ചാപല്ലയൻസിയിലും സജീവ സാന്നിധ്യമായ ലൂബി Health and Fitness എന്ന വിഷയത്തിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എബി ജോൺ കുടിലിൽ ജോയിന്റ് ട്രഷറർ. പരേതരായ കുടിലിൽ കെ.എം ജോണിന്റേയും പെണ്ണമ്മ ജോണിന്റേയും മകനും, പിറവം വിശുദ്ധ രാജാക്കന്മാരുടെ ഫൊറോന പള്ളി ഇടവകാംഗവുമാണ്. ഭാര്യ സോണി ജോർജ്ജ് കോട്ടയം ചിലമ്പത്ത് കുടുംബാംഗവും കോട്ടയം ക്രിസ്തുരാജ കത്രീട്രൽ പള്ളി ഇടവകാംഗവും ആണ്.
മക്കൾ ഗ്രെറ്റാ എബി, അലീറ്റ എബി, ജോനാഥൻ എബി.കഴിഞ്ഞ 17 വർഷമായി ലെസ്റ്ററിൽ താമസിക്കുന്നു.

ലെസ്റ്റർ കാത്തലിക് അസോസിയേഷന്റേയും, ലെസ്റ്റർ കേരള കമ്യൂണിറ്റിയുടേയും, ലെസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റേയും, പിറവം പ്രവാസി സംഗമത്തിന്റേയും സ്ഥാപകരിൽ ഒരാൾ.ലെസ്റ്റർ കാത്തലിക് അസോസിയേഷന്റെ പ്രഥമ ട്രസ്റ്റിയും, കമ്മറ്റി അംഗവും, ലെസ്റ്റർ കേരള കമ്യൂണിറ്റി(LKC) യുടെ ആദ്യ ജോയിന്റ് സെക്രട്ടറി, കഴിഞ്ഞ വർഷത്തെ വൈസ് പ്രസിഡന്റ്, ലെസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ(LKCA) ആദ്യ വൈസ് പ്രസിഡന്റ്, രണ്ടു തവണ UKKCA നാഷണൽ കൗൺസിൽ അംഗം, രണ്ട് പ്രാവശ്യം പിറവം പ്രവാസി സംഗമത്തിന്റെ കമ്മറ്റി ചെയർമാൻ, ലെസ്റ്റർ ആദ്യകാല ബാററ്മെന്റൺ ക്ലബ്ബ്, ബോട്ട് റേസ് ക്ലബ് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തി പരിചയം.

Continue Reading

Latest News