Connect with us
Malayali Express

Malayali Express

ഫ്രാൻസിസ് തോമസ് പൊദുദര്ശനം ജനു 24നു,ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

OBITUARY

ഫ്രാൻസിസ് തോമസ് പൊദുദര്ശനം ജനു 24നു,ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

Published

on

പി പി ചെറിയാൻ

ഡാളസ് :ഡാളസിൽ നിര്യാതനായ ഫ്രാൻസിസ് തോമസിന്റെ (സജി -52) . പൊദുദര്ശനം ജനു 24 വെള്ളിയാഴ്ച വൈകീട്ട് 5 മണിമുതൽ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ .ഡാളസ് കേരള അസോസിയേഷൻ സജീവാംഗമായിരുന്ന സജിയുടെ ആകസ്മിക നിര്യാണത്തിൽ കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുന്നതായി ജനറൽ സെക്രട്ടറി പ്രദീപ്‌ നാഗനൂലിൽ അംഗങ്ങൾക്കു അയച്ച സന്ദേശത്തിൽ പറയുന്നു .

ചങ്ങനാശ്ശേരി കൂത്രപ്പള്ളി കടവിൽ പരേതരായ ഫ്രാൻസിസ് (അപ്പച്ചൻ) മറിയാമ്മ (മുളകുപ്പാടം കുടുംബാംഗം)ദമ്പതികളുടെ മകനാണ്.

ഭാര്യാ ജീന (ഡാളസ്), മക്കൾ ക്രിസ്റ്റിന ക്രിസൻ.

സഹോദരങ്ങൾ എൽസമ്മ (മല്ലപ്പള്ളി) റോസമ്മ (ഡാളസ്) ജോയിച്ചൻ (കൂത്രപ്പള്ളി) ലൂസികുട്ടി (ഡാളസ്) ബീനാമ്മ(മാമ്മൂട്) റാണി (ഡാളസ്) രാജൻ (ഫെഡറൽ ബാങ്ക് കറുകച്ചാൽ) സിസ്റ്റർ ഗ്രീന (ബാംഗ്ലൂർ) സിസി (ഡാളസ്) ബോബി (ഡാളസ്) ബോബിന (ഡാളസ്).
സംസ്ക്കാര ശുശ്രുഷ ജനു 25ശനിയാഴ്ച ഗാർലാൻഡ് സെന്റ് തോമസ് ചർച്ചിൽ ഉച്ചക്കു ഒരു മണിക് ആരംഭിക്കും .തത്സമയ പ്രക്ഷേപണം
www.provisiontv.in ൽ ലഭ്യമാണ് .
Funeral and Medical Cost Fundraising GoFundMe
Babu John , Organizer

Continue Reading

Latest News