Connect with us
Malayali Express

Malayali Express

11000 എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​ര​മി​ല്ല

GULF

11000 എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​ര​മി​ല്ല

Published

on

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്11,000 വി​ദേ​ശി​ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കാ​തെ ത​ള്ളി​യ​താ​യി കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ അ​ൽ അ​താ​ൽ വ്യ​ക്​​ത​മാ​ക്കി. എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ഇ​ഖാ​മ പു​തു​ക്കു​ന്ന​തി​ന് കു​വൈ​ത്ത് സൊ​സൈ​റ്റി ഓ​ഫ് എ​ൻ​ജി​യേ​ഴ്‌​സി​​െൻറ എ​ൻ.​ഒ.​സി നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​ൻ​ജി​നീ​യ​റി​ങ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ യോ​ഗ്യ​താ സ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു തു​ട​ങ്ങി​യ​ത്. 2018 മാ​ർ​ച്ച്​ മു​ത​ൽ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്ര​യും എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അം​ഗീ​കാ​രം ന​ഷ്​​ട​മാ​യ​ത്. ഇ​ന്ത്യ​യു​ൾ​പ്പെ​ടെ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് അം​ഗീ​കാ​രം ന​ഷ്​​ട​മാ​യ​വ​രി​ൽ ഏ​റെ​യും. നി​ര​വ​ധി മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ​മാ​രും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ള്ള​താ​യാ​ണ് സൂ​ച​ന.

കു​വൈ​ത്ത് സ​ർ​ക്കാ​റി​​െൻറ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കു മാ​ത്ര​മേ എ​ൻ.​ഒ.​സി ന​ൽ​കൂ എ​ന്നാ​ണ്​ സൊ​സൈ​റ്റി​യു​ടെ നി​ല​പാ​ട്. ഇ​ന്ത്യ​യി​ൽ എ​ൻ.​ബി.​എ അ​ക്രെ​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മേ കു​വൈ​ത്ത് അം​ഗീ​ക​രി​ക്കു​ന്നു​ള്ളൂ. എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കാ​ണ് എ​ൻ.​ഒ.​സി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. എ​ൻ​ജി​നീ​യ​ർ അ​ല്ലാ​ത്ത മ​റ്റു ത​സ്തി​ക​യി​ലേ​ക്ക് ജോ​ലി മാ​റു​ക​യോ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യോ ആ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക്​ മു​ന്നി​ലു​ള്ള വ​ഴി​ക​ൾ. എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി ന​ട​ത്തി​യ യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കും അം​ഗീ​കാ​രം ന​ഷ്​​ട​മാ​യി.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News