Connect with us
Malayali Express

Malayali Express

കണ്ണീച്ചൊരയില്ലാതെ മാപ്പ് നൽകണം സോണിയ ചെയ്തപോലെ

INDIA

കണ്ണീച്ചൊരയില്ലാതെ മാപ്പ് നൽകണം സോണിയ ചെയ്തപോലെ

Published

on

മാത്യു ജോണ്‍

ബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് മാപ്പു നൽകണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്. ട്വിറ്ററിലൂടെയാണ് അവർ നിർഭയയുടെ മാതാവിനോട് ഇക്കാര്യം അഭ്യർഥിച്ചത്.
നിർഭയയുടെ അമ്മയുടെ വേദന ഞാൻ മനസിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസിൽ നളിനിയ്ക്ക് മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് ഞാൻ അവരോട് ആവശ്യപ്പെടുകയാണ്. ഞങ്ങൾ നിങ്ങളോട് ഒപ്പമാണ്. എന്നാൽ വധശിക്ഷയ്ക്ക് എതിരുമാണ്’ ഇന്ദിര ട്വിറ്ററിൽ കുറിച്ചു.പ്രതികളെ തൂക്കിലേറ്റുന്നത് നീട്ടിവച്ചതിൽ നിരാശ പ്രകടിപ്പിച്ച് ആശാദേവി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷക പ്രതികൾക്ക് മാപ്പു നൽകാൻ അവരോട് ആവശ്യപ്പെട്ടത്.
അതേസമയം, ഇതിനെതിരെ നിർഭയയുടെ അമ്മ കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. അത്തരമൊരു നിർദേശം എന്‍റെ മുന്നിൽ വെക്കാൻ ഇന്ദിരാ ജെയ്സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു.ന്ധആരാണ് ഇന്ദിര ജയ്സിങ്? ഇത്തരമൊരു നിർദേശം പറയാൻ ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവർ ഉള്ളതിനാലാണു പീഡനത്തിന് ഇരയായവർക്കു നീതി കിട്ടാത്തത്. പ്രതികൾക്കു വധശിക്ഷ ലഭിക്കണമെന്ന് രാജ്യം മുഴുവൻ ആവശ്യപ്പെടുന്നു. സുപ്രിംകോടതിയിൽ പല തവണയായി ഇന്ദിര ജയ്സിങ്ങിനെ കണ്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും തന്‍റെ ക്ഷേമം അന്വേഷിച്ചിട്ടില്ല. ഇന്നവർ പ്രതികൾക്കു വേണ്ടി സംസാരിക്കുന്നു. പീഡകരെ പിന്തുണച്ചാണ് ഇത്തരക്കാർ ജീവിതമാർഗം കണ്ടെത്തുന്നത്.’- നിർഭയയുടെ അമ്മ പറഞ്ഞു.നേരത്തേ ജനുവരി 22 നാണ് കുറ്റവാളികളെ തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി ഇത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയിരുന്നു.

Continue Reading

Latest News