Connect with us
Malayali Express

Malayali Express

കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും

INDIA

കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും

Published

on

ഡല്‍ഹി: ജമ്മുകശ്മീരിലേക്കുള്ള കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം ഇന്ന് ആരംഭിക്കും . ജനവിശ്വാസം നേടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്തേക്ക് അയക്കുന്നത്. 36 കേന്ദ്രമന്ത്രിമാര്‍ അടുത്ത അഞ്ചു ദിവസം വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇതാദ്യമായാണ് കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം. രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, വി.മുരളീധരന്‍, ഗിരിരാജ് സിംഗ് തുടങ്ങിയവര്‍ കശ്മീര്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാരുടെ പട്ടികയിലുണ്ട്.ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
കശ്മീര്‍ താഴ്വരയില്‍ ആശുപത്രി, ബാങ്കിംഗ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവക്കുള്ള ഇന്റര്‍നെറ്റ് സേവനം കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കി തുടങ്ങി. എന്നാല്‍, സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലക്ക് തുടരും.

Continue Reading

Latest News