Connect with us
Malayali Express

Malayali Express

അദ്ദേഹം സംസാരിച്ചത് ജനങ്ങള്‍ക്ക് വേണ്ടി: വി. മുരളീധരന്‍

INDIA

അദ്ദേഹം സംസാരിച്ചത് ജനങ്ങള്‍ക്ക് വേണ്ടി: വി. മുരളീധരന്‍

Published

on

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ചട്ടലംഘനം നടത്തിയെന്ന ഗവര്‍ണര്‍ എഎം ആരിഫ് ഖാന്‍റെ പ്രസ്താവനയെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍.ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രീയമായി ഏറ്റുമുട്ടുന്നതുകൊണ്ട് ഒരു കാര്യമില്ല.

ഗവര്‍ണര്‍ക്ക് രാഷ്ട്രീയപാര്‍ട്ടിയുടെ പിന്‍ബലമാവശ്യമില്ല. രാഷ്ട്രപതിയുടെ പിന്തുണയുണ്ടെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.ഗവര്‍ണറിലൂടെ കേന്ദ്രം കേരളത്തില്‍ പിടിമുറുക്കുന്നുവന്ന ആരോപണങ്ങളെ വി. മുരളീധരന്‍ തള്ളി. കേന്ദ്രത്തിന് അതിന്റെ ആവശ്യമില്ല. കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാണെങ്കിലും ഗവര്‍ണറാണെങ്കിലും എല്ലാവരും ഭരണഘടനയ്ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ടവരാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് ഗവര്‍ണര്‍ ഇന്ന് സംസാരിച്ചത്. ജനങ്ങളെ ആക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും അതിനെ എതിര്‍ക്കുമെന്നാണ് ഗവര്‍ണര്‍ ഇന്ന് പറഞ്ഞത്.

Continue Reading

Latest News