Connect with us
Malayali Express

Malayali Express

ഇന്ത്യ-ഓസ്‌ട്രേലിയ രാജ്കോട്ട് ഏകദിനം: ഇന്ത്യക്ക് 36 റണ്‍ വിജയം

LATEST NEWS

ഇന്ത്യ-ഓസ്‌ട്രേലിയ രാജ്കോട്ട് ഏകദിനം: ഇന്ത്യക്ക് 36 റണ്‍ വിജയം

Published

on

രാജ്കോട്ട് ഏകദിനത്തില്‍ ഇന്ത്യക്ക് 36 റണ്‍ വിജയം. 341 റണ്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഓസീസ് 304 റണ്‍സിന് പുറത്തായി. ഇതോടെ പരമ്പര 1-1 തുല്യമായി. ഓസീസിന് വേണ്ടി സ്മിത്ത് 98 റണ്‍സെടുത്തു. ഞായറാഴ്ച ബാംഗ്ലൂരിലാണ് മൂന്നാം ഏകദിനം.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 341 റണ്‍സാണ് വിജയലക്ഷ്യം ഉയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 340 റണ്‍സ് എടുക്കുകയായിരുന്നു. ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിലാണ ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ഓപ്പണിങ് സഖ്യം മികച്ച തുടക്കം നല്‍കുകയും പിന്നാലെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധവാനും കോഹ്ലിയും സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തുവെങ്കിലും അയ്യരും കോഹ്ലിയും പാണ്ഡേയും മടങ്ങിയതോടെ സ്‌കോറിങ്ങിന്റെ വേഗം നിലയ്ക്കുകയായിരുന്നു.തുടര്‍ന്ന് ആറാം വിക്കറ്റില്‍ രാഹുല്‍-ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

സെഞ്ചുറിക്ക് തൊട്ടരികിലെത്തിയാണ് ശിഖര്‍ ധവാന്‍ മടങ്ങിയത്. 90 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 96 റണ്‍സെടുത്തു. കെഎല്‍ രാഹുലിന്റെ അതിവേഗത്തിലുള്ള 80 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്.

രോഹിത് ശര്‍മ്മയും-ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 13-ാം ഓവറില്‍ 81 റണ്‍സെത്തി നില്‍ക്കെയാണ് രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 44 പന്തില്‍ ആറു ബൗണ്ടറി ഉള്‍പ്പെടെ 42 റണ്‍സെടുത്ത ശര്‍മ്മയെ ആദം സാമ്പ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. സ്‌കോര്‍ 81 ല്‍ നില്‍ക്കെയാണ് രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ മത്സരത്തില്‍ രാഹുലിനെ മൂന്നാമനായി ഇറക്കി കോഹ്ലി പരീക്ഷണം നടത്തിയിരുന്നുവെങ്കിലും, കോഹ്ലി പരാജയമായതോടെ രണ്ടാം മത്സരത്തില്‍ മൂന്നാമനായി തന്നെ ഇറങ്ങി. മൂന്നാം വിക്കറ്റില്‍ ധവാനും-കോഹ്ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ധവാന്റെ മടങ്ങിയതിനു പിന്നാലെ ശ്രേയസ് അയ്യര്‍ ക്രീസില്‍ എത്തിയെങ്കിലും 17 പന്തില്‍ ഏഴു റണ്‍സ് എടുക്കാനെ ആയുള്ളു.

തുടര്‍ന്ന് കോഹ്ലിയും- കെഎല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് നീക്കി. 43-ാം ഓവറില്‍ സ്‌കോര്‍ 276 ല്‍ നില്‍ക്കെ കോഹ്ലി( 76 പന്തില്‍ ആറു ബൗണ്ടറി ഉള്‍പ്പെടെ 78 റണ്‍സ്) മടങ്ങി. ആദം സാമ്പയ്ക്കു വിക്കറ്റ് നല്‍കിയാണ് കോഹ്ലി തിരികെ നടന്നത്. ഋഷഭ് പന്തിനു പകരം ടീമിലെത്തിയ മനീഷ് പാണ്ഡേ ( നാല് പന്തില്‍ രണ്ട് റണ്‍സ്) ഒന്നും ചെയ്യാനാകാതെ കൂടാരം കയറി. അവസാന ഓവറില്‍ റണ്ണൗട്ട് ആയാണ് കെഎല്‍ രാഹുല്‍ മടങ്ങിയത്. രവീന്ദ്ര ജഡേജ( 16 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 20 റണ്‍സ്) ഒരു റണ്‍സുമായി മൊഹമ്മദ് ഷമി എന്നിവര്‍ പുറത്താകാതെ നിന്നു. ഓസീസിനായി ആദം സാമ്പ മൂന്ന് വിക്കറ്റും കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനു പകരം മനീഷ് പാണ്ഡേയും ശ്രദ്ധൂല്‍ താക്കറിനു പകരം നവ്ദീപ് സെയ്നിയും അന്തിമ ഇലവണില്‍ ഇടം നേടി. മാറ്റങ്ങളില്ലാതെ വിജയ ടീമുമായാണ് ഓസീസ് രാജ്കോട്ടില്‍ ഇറങ്ങിയത്.

Continue Reading

Latest News