Connect with us
Malayali Express

Malayali Express

നിര്‍ഭയ കേസ്: വധശിക്ഷയ്ക്കു സ്റ്റേ; പ്രതികളെ 22ന് തൂക്കിലേറ്റില്ല

INDIA

നിര്‍ഭയ കേസ്: വധശിക്ഷയ്ക്കു സ്റ്റേ; പ്രതികളെ 22ന് തൂക്കിലേറ്റില്ല

Published

on

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു കുറ്റവാളികളുടെ വധശിക്ഷ ഈ മാസം 22-ന് നടപ്പാക്കുന്നത് ഡല്‍ഹി തീസ് ഹസാരി കോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിലൊരാളായ മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്കെത്തുന്ന സാഹചര്യത്തിലാണ് കോടതി നടപടി.
പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മരണവാറന്റ് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍ ഒരു ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ മരണവാറന്റിന് പ്രസക്തിയില്ല. അതിനാല്‍ സ്റ്റേ അനുവദിക്കുന്നു- മുകേഷിന്റെ ഹര്‍ജിയില്‍ കോടതി പറഞ്ഞു.
ജനുവരി 22-ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാര്‍ ജയില്‍അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം മുന്‍ നിശ്ചയിച്ച ജനുവരി 22-ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്നു ഡല്‍ഹി പോലീസും ഡല്‍ഹി സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് രേഖാമൂലം അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിനിടെ മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാഷ്ട്രപതിയോടു ശിപാര്‍ശ ചെയ്തു.
ദയാഹര്‍ജി തള്ളണം എന്ന് ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറോടു ശിപാര്‍ശ ചെയ്തിരുന്നു.
ഈ മാസം 22ന് രാവിലെ വധശിക്ഷ നടപ്പാക്കാനാണ് നേരത്തേ കോടതി ഉത്തരവായത്. ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ഹര്‍ജി തള്ളിയാലും 14 ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാവൂയെന്നാണ് ചട്ടം.

Continue Reading

Latest News