Connect with us
Malayali Express

Malayali Express

ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനം വെള്ളിയാഴ്ച

LATEST NEWS

ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനം വെള്ളിയാഴ്ച

Published

on

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിനം വെള്ളിയാഴ്ച നടക്കും. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനു തോറ്റ ക്ഷീണത്തിലാണ്് ഇന്ത്യ. വെള്ളിയാഴ്ച ജയിച്ചാല്‍ ഓസ്ട്രേലിയയ്ക്കു പരമ്പര സ്വന്തമാക്കാം.
വാങ്കഡെയെ അപേക്ഷിച്ച് രാജ്കോട്ടിലെ പിച്ച് വരണ്ടതാണ്. കാലാവസ്ഥയും മത്സരത്തിന് അനുകൂലമായതിനാല്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. പരുക്കേറ്റ ഋഷഭ് പന്തിനു പകരക്കാരനെ പ്രഖ്യാപിക്കാത്തതിനാല്‍ ലോകേഷ് രാഹുല്‍ തന്നെയാകും ഇന്നും വിക്കറ്റ് കീപ്പറാകുക. പന്തിന്റെ സ്ഥാനത്ത് കേദാര്‍ ജാദവും കളിക്കും. നാട്ടുകാരന്‍ കൂടിയായ രവീന്ദ്ര ജഡേജ ബൗളിങ് ഓള്‍റൗണ്ടറായി കളിക്കും. ജഡേജയ്ക്കു വേണ്ടി കുല്‍ദീപ് യാദവിനെയോ യുസ്വേന്ദ്ര ചാഹാലിനെയോ പുറത്തിരുത്തും. രാജ്കോട്ടിലെ പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുടെ ആവശ്യമില്ല. മൂന്നാം പേസറായി മുഹമ്മദ് ഷമിയോ നവദീപ് സെയ്നിയോ കളിക്കും. ജസ്പ്രീത് ബുംറയും ശാര്‍ദൂല്‍ ഠാക്കൂറുമാണ് മറ്റു രണ്ടു പേസര്‍മാര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ലെഗ് സ്പിന്നിനെതിരേയുള്ള ദൗര്‍ബല്യവും ചര്‍ച്ചാ വിഷയമാണ്.
കോഹ്ലി ക്രീസിലേക്കു വരുന്ന സമയത്തു മാത്രമാണു ലെഗ് സ്പിന്നിനെ നേരിടാന്‍ ബുദ്ധിമുട്ടുന്നതെന്നു ഓസീസ് ബൗളര്‍ ആഡം സാംപ നിരീക്ഷിച്ചു.ഏകദിന, ട്വന്റി20 കളിലായി ആറു തവണയാണ് സാംപ കോഹ്ലിയെ പുറത്താക്കിയത്. കോഹ്ലി മൂന്നാം നമ്പര്‍ സ്ഥാനത്തേക്കു തിരിച്ചെത്തും.
ലോകേഷ് രാഹുലിനെ നാലാം നമ്പര്‍ ബാറ്റ്സ്മാനാക്കുമെന്നാണു സൂചന. ഓസീസ് ഒന്നാം ഏകദിനത്തിലെ ടീമില്‍നിന്നു കാര്യമായ മാറ്റങ്ങള്‍ വരുത്താനിടയില്ല. പരിചയ സമ്പന്നായ പേസര്‍ ജോഷ് ഹാസില്‍വുഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു നായകന്‍ ആരണ്‍ ഫിഞ്ച് സൂചിപ്പിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ് എന്നിവര്‍ക്കൊപ്പം ഹാസില്‍വുഡ് എത്തുന്നതോടെ ഓസീസ് ബൗളിങ്ങിന്റെ കരുത്തു കൂടും. തുടര്‍ച്ചയായി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതിനാലാണു ഹാസില്‍വുഡിനെ ഒന്നാം ഏകദിനത്തില്‍നിന്ന് ഒഴിവാക്കിയത്.

സാധ്യതാ ടീം: ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി (നായകന്‍), ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് ജാദവ്/ യുസ്വേന്ദ്ര ചാഹാല്‍, മുഹമ്മദ് ഷമി/ നവദീപ് സെയ്നി, ജസ്പ്രീത് ബുംറ.
സാധ്യതാ ടീം: ഓസ്ട്രേലിയ- ആരണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷാഗെ, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി, ആഷ്ടണ്‍ ടേണര്‍, ആഷ്ടണ്‍ ആഗര്‍, പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, കെയ്ന്‍ റിച്ചാഡ്സണ്‍, ആഡം സാംപ.

Continue Reading

Latest News