Connect with us
Malayali Express

Malayali Express

കേരള സര്‍ക്കാരിന് മുകളില്‍ റസിഡന്റ് ഇല്ല, എല്ലാവരും അതോര്‍ത്താല്‍ നല്ലത്: ഗവര്‍ണര്‍ക്കെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി

KERALA

കേരള സര്‍ക്കാരിന് മുകളില്‍ റസിഡന്റ് ഇല്ല, എല്ലാവരും അതോര്‍ത്താല്‍ നല്ലത്: ഗവര്‍ണര്‍ക്കെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി

Published

on

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷമായി ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് തിരിച്ചടിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. മലപ്പുറത്ത് ഭരണഘടന സംരക്ഷണ റാലിയില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്.

കേരള സര്‍ക്കാരിന് മുകളില്‍ റസിഡന്റുമാര്‍ ഇല്ല, എല്ലാവരും അത് ഓര്‍ക്കുന്നത് നല്ലതാണെന്നും ഗവര്‍ണറുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ നാട്ടുരാജാക്കന്മാര്‍ക്ക് മുകളില്‍ റസിഡന്റിനെ നിയമിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പരിഹാസമായി ചൂണ്ടിക്കാട്ടി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നതിനെതിരെയും പിണറായി വിജയന്‍ വിമര്‍ശം ഉയര്‍ത്തി. സംയുക്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനായി പലതവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചുവെന്നും, എന്നാല്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് അതുണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമത്തിനെതിരെ ഒറ്റയ്ക്ക്, ഒറ്റയ്ക്ക് പ്രതിഷേധങ്ങള്‍ നടത്തിയാലും ഒന്നിച്ച് നിന്ന് പ്രതിഷേധിക്കുന്നതാണ് ഉത്തമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ അനൈക്യമാണ് യോജിച്ചുള്ള തുടര്‍ പോരാട്ടങ്ങള്‍ക്ക് വിലങ്ങ് തടിയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തടങ്കല്‍ പാളയങ്ങള്‍ കേരളത്തിലുയരില്ലെന്നും മുഖ്യമന്ത്രി റാലിയില്‍ ഉറപ്പു നല്‍കി.

Continue Reading

Latest News