Connect with us
Malayali Express

Malayali Express

അമ്മയായ ശേഷം കളിക്കളത്തില്‍ മടങ്ങി എത്തി സാനിയ മിര്‍സ; വിജയത്തുടക്കം

LATEST NEWS

അമ്മയായ ശേഷം കളിക്കളത്തില്‍ മടങ്ങി എത്തി സാനിയ മിര്‍സ; വിജയത്തുടക്കം

Published

on

പ്രസവത്തെ തുടര്‍ന്ന് കുറച്ചുകാലം ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു സാനിയ മിര്‍സ. ഇപ്പോള്‍ മകന്‍ ജനിച്ച് അധികം വൈകാതെ ടെന്നീസ് കോര്‍ട്ടിലേക്ക് തിരികെ എത്താന്‍ വലിയ പരിശ്രമങ്ങളും താരം തുടങ്ങിയിരുന്നു. അമ്മയായ ശേഷം ഇപ്പോള്‍ ആദ്യ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ് സാനിയ. ആദ്യ മത്സരത്തില്‍ വിജയിച്ചുകൊണ്ടാണ് സാനിയുടെ മടങ്ങി വരവ്.

ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സില്‍ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നിരിക്കുകയാണ്. ആദ്യ റൗണ്ടില്‍ കാറ്റോ-കലാഷ്നിക്കോവ സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. സാനിയ അവസാനമായി 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് കളിച്ചത്. നവംബറില്‍ സാനിയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. ടോക്യോ ഒളിംപിക്സാണ് മനസിലെന്ന് സാനിയ നേരത്തെ തന്നെ പറഞ്ഞിരുന്നു. ആറ് ഗ്ലാന്‍സ്ലാം കിരീടങ്ങള്‍ സാനിയ നേടിയിട്ടുണ്ട്.

Continue Reading

Latest News