Connect with us
Malayali Express

Malayali Express

വൃദ്ധയെ സഹായിക്കുന്നതിനിടെ ഷെറിഫ് വാഹനമിടിച്ചു മരിച്ചു

USA

വൃദ്ധയെ സഹായിക്കുന്നതിനിടെ ഷെറിഫ് വാഹനമിടിച്ചു മരിച്ചു

Published

on


പി പി ചെറിയാൻ

ലൊസാഞ്ചലസ് ∙. വൃദ്ധയെ സഹായിക്കുന്നതിനിടെ ഷെറിഫ് വാഹനമിടിച്ച് മരിച്ചു. റോഡിൽ വീണ വൃദ്ധയെ കാറിൽ നിന്നും പുറത്തിറങ്ങി സഹായിക്കാനെത്തി യതായിരുന്നു ഷെറിഫ് ആംബർ ലിയ്സ്റ്റ് (41). വൃദ്ധയെ എഴുന്നേൽപിച്ച് റോഡ് കടത്തിവിട്ട് മറുഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്കു നടന്നു പോകുന്നതിനിടെയാണ് എതിരെ വന്ന വാഹനം ഇവരെ ഇടിച്ചു വീഴ്ത്തിയത്.

ഗുരുതരമായി പരുക്കേറ്റ ഷെറിഫിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ വാഹനം നിർത്തി പൊലീസുമായി സഹകരിച്ചു. ഇതൊരു അപകടമായിട്ടാണു കരുതുന്നതെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
പന്ത്രണ്ടു വർഷമായി എൽഎ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥയായിരുന്നു ഇവർ. ഡ്യൂട്ടിയിലാല്ലാതിരിനിട്ടും മറ്റുള്ളവരെ സഹായിക്കുന്നതിന് മുന്നോട്ടു വന്ന ഷെറിഫിന്റെ മരണം സഹപ്രവർത്തകരെ ദുഃഖത്തിലാഴ്ത്തി. 17 ഉം, 20 ഉം വയസ്സുള്ള രണ്ടു ആൺമക്കളുടെ അമ്മയാണ് മരണമടഞ്ഞ ആംബർ.

Continue Reading

Latest News