Connect with us
Malayali Express

Malayali Express

ആംബുലൻസിനെ തടഞ്ഞ് ബിജെപി: സംഭവം വിവാദത്തിൽ

INDIA

ആംബുലൻസിനെ തടഞ്ഞ് ബിജെപി: സംഭവം വിവാദത്തിൽ

Published

on

മനുലാൽ


ആംബുലൻസിന്‍റെ വഴി തടയുന്ന ബിജെപി നേതാവിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഈ മാസം എട്ടാം തീയതി ബംഗാളിലെ നദിയ ജില്ലയിൽ റാലിക്കിടെ നടന്ന സംഭവത്തിൻറേതാണ് വീഡിയോ.

ആ സമയത്ത് അതുവഴി വന്ന ആംബുലൻസിനോട് വെറേ വഴി പോകാൻ ദിലീപ് ഘോഷ് ആവശ്യപ്പെടുകയായിരുന്നു. “ഇവിടെ മീറ്റിങ്ങ് നടക്കുകയാണ് വേറെ വഴി പോകൂ…’ എന്ന് ഘോഷ് പറയുന്നത് വീഡിയോയിൽ കാണാം. സംഭവം വിവാദമായതിനെ തുടർന്ന് അലങ്കോലമാക്കാൻ ആംബുലൻസ് തൃണമൂൽ കോണ്‍ഗ്രസ് അയച്ചതാണെന്നാണ് ദിലീപ് ഘോഷിന്‍റെ ന്യായീകരണം. അല്ലെങ്കിൽ പിന്നെ ഇതുപോലെ ഒരു സമ്മേളനം നടക്കുന്പോൾ ആംബുലൻസ് എവിടെ നിന്നും വന്നെന്നാണ് ഘോഷ് ചോദിക്കുന്നത്. സൈറൻ മുഴക്കി ആംബുലൻസ് എത്തുമ്പോൾ റോഡിലെ തിരക്കുകളോ വാഹനങ്ങളോ പരിഗണിക്കേണ്ടതില്ല എന്നതാണ് നിയമം.

അടുത്തിടെ ഗതാഗത നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ ആംബുലൻസിന് വഴി നൽകാത്തത് കടുത്ത നിയമനിയമലംഘനമാണ്. ആദ്യഘട്ടത്തിൽ ഈ കുറ്റത്തിന് 10,000 രൂപ പിഴ ഈടാക്കാനാണ് നിർദേശിച്ചിരുന്നത്. പിന്നീട് ഇത് 5000 ആക്കി കുറച്ചു. ആംബുലൻസിനെ കൂടാതെ അടിയന്തരവാഹനങ്ങൾക്കു വഴി നൽകിയില്ലെങ്കിലും ഈ ശിക്ഷ നൽകാനാണ് ബില്ലിലെ നിർദേശം.

പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന ദിലീപ് ഘോഷിൻറെ പ്രസ്താവനയും അടുത്തിടെ വിവാദമായിരുന്നു.

Continue Reading

Latest News