Connect with us
Malayali Express

Malayali Express

എഎസ്ഐയുടെ കൊലപാതകം: തീവ്രവാദികൾ പിടിയിൽ

KERALA

എഎസ്ഐയുടെ കൊലപാതകം: തീവ്രവാദികൾ പിടിയിൽ

Published

on

മുഹമ്മദ് ഫൈസൽ

കളിയിക്കാവിള എഎസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികൾ പിടിയിൽ. കർണാടകത്തിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേർന്ന് തൗഫീക്ക്, അബ്ദുൾ ഷമീം എന്നീ മുഖ്യപ്രതികളെ പിടികൂടിയത്. മുഖ്യപ്രതികൾക്ക് തോക്ക് എത്തിച്ച് നൽകിയ ഇജാസ് പാഷയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതികളിലേക്ക് എത്താനായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലും തമിഴ്നാട്ടിലും പ്രതികൾക്കായി പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു.

നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണൽ ലീഗിൽ പ്രതികൾ പ്രവർത്തിച്ചതിൻറെ രേഖകൾ തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു. പ്രതികളെ ക്യൂ ബ്രാഞ്ച് ഉടൻ തന്നെ തമിഴ്നാട്ടിലേക്ക് കൊണ്ടുവന്നേക്കും. പ്രതികൾക്ക് തോക്ക് എത്തിച്ച് നൽകിയ ഇജാസ് പാഷയെ ഇന്നലെയാണ് കർണാടകത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരെയാണ് ഇന്നലെ ബെംഗളൂരു ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അതേസമയം വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 7, 8 തീയതികളിൽ പ്രതികൾ പള്ളിയിലെത്തിയതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏർപ്പാടാക്കിയ വീടിലാണ് പ്രതികൾ താമസിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. കൊല നടന്നതിൻറെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടിൽ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

Continue Reading

Latest News